Latest News

പ്രവാസികളുടെ തിരിച്ചുപോക്ക്; മുസ്‌ലിം ലീഗ് എംപി മാര്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി

പ്രവാസികളുടെ തിരിച്ചുപോക്ക്; മുസ്‌ലിം ലീഗ് എംപി മാര്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി
X

ന്യൂഡല്‍ഹി: കൊവിഡ് മൂലം മടക്ക യാത്ര പ്രതിസന്ധിയിലായ പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും, എംപി അബ്ദു സമദ് സമദാനി എംപിയും കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കറിനെ കണ്ടു കത്ത് നല്‍കി.

അവധിക്കു നാട്ടിലെത്തിയ പ്രവാസികള്‍ വാക്‌സിനേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും നേരിട്ടുള്ള വിമാന സര്‍വീസ് ഇല്ലാത്തത് കാരണവും തിരിച്ചു പോകാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണ്.

നാട്ടിലെത്തി വാക്‌സിന്‍ സ്വീകരിച്ച സൗദി പോലുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണമെന്ന കാരണത്താല്‍ മടക്ക യാത്രക്ക് അനുമതി ലഭിക്കുന്നില്ല. അറ്റസ്റ്റ് ചെയ്യുന്നതിനായി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമല്ലാത്തത് പ്രവാസികളില്‍ ആശങ്ക ഉണ്ടാകുന്നുണ്ട്. ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ക്യൂ ആര്‍ കോഡ് ഉണ്ടായിട്ടു പോലും വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ടി വരുന്നത് ആളുകളെ പ്രയാസത്തിലാക്കുകയാണ്.

ഇന്ത്യയില്‍ നിന്ന് സൗദി, യു.എ.ഇ പോലുള്ള രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഇല്ലാത്തത് കാരണം ലക്ഷങ്ങള്‍ ചിലവഴിച്ചു മൂന്നാമതൊരു രാജ്യത്ത് കൂടി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് പ്രവാസികള്‍ക്ക് ഭീമമായ സാമ്പത്തിക ബാധ്യതക്ക് ഇടവരുത്തുന്നുണ്ട്. ഇക്കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തി വേണ്ട പരിഹാരം കാണണം. കൊവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it