Latest News

മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്: നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്ന് കാംപസ് ഫ്രണ്ട്

മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്: നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്ന് കാംപസ് ഫ്രണ്ട്
X

പത്തനംതിട്ട: കേരളത്തിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് 80:20 എന്ന അനുപാതത്തില്‍ നിന്നും മാറ്റി ജനസംഖ്യാനുപാതികമായി നടപ്പിലാക്കാനുള്ള ഇടത് സര്‍ക്കാര്‍ തീരുമാനം വിദ്യാര്‍ഥികളോടുള്ള വഞ്ചനയാണ്. മുസ്‌ലിംകള്‍ക്ക് മാത്രമുണ്ടായിരുന്ന പദ്ധതി മറ്റുള്ളവര്‍ക്ക് കൂടി വീതംവെച്ച് അട്ടിമറിക്കുന്നതതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനു പകരം അത് നടപ്പിലാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ പ്രസ്ഥാവിച്ചു.

2021 മെയ് 28നാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 എന്ന വിതരണാനുപാതം കേരള ഹൈക്കോടതി റദ്ദാക്കിയത്. ഒരുപാട് പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങിയ ഈ വിധി സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി കമ്മിറ്റിയുടെയും റിപ്പോര്‍ട്ടിലെ വസ്തുതകള്‍ അട്ടിമറിച്ചുകൊണ്ടുള്ളതാണ്. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ അവസ്ഥകള്‍ പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മറ്റി 2006 നവംബര്‍ 30ന് പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുസ്ലിംകള്‍ നേരിടുന്ന അവഗണനകളും അവസര നിഷേധങ്ങളും വളരെ കൃത്യമായി അവതരിപ്പിക്കുകയുണ്ടായി. ഇന്ത്യയിലെ മുസ്ലിംകള്‍ പട്ടികജാതി പട്ടിക വര്‍ഗങ്ങളെക്കാള്‍ താഴ്ന്ന അവസ്ഥയില്‍ ആണെന്ന് പ്രസ്തുത റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുസ്ലീങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി സച്ചാര്‍ കമ്മിറ്റി ധാരാളം ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു. കമ്മിറ്റി ശുപാര്‍ശകളും നിര്‍ദേശങ്ങളും മുഴുവന്‍ സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ രൂപീകരിക്കപ്പെട്ടതായിരുന്നു അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ പാലോളി കമ്മിറ്റി.

ഇത്തരത്തിലുള്ള വിധിന്യായങ്ങള്‍ നിലവില്‍ ഇരിക്കെ തന്നെ കോടതിവിധിക്കെതിരെ യാതൊരു വിധത്തിലുള്ള അപ്പീലിനും പോകാതെ ന്യുനപക്ഷങ്ങളോട് കാണിക്കുന്ന വിമുഖത ആണെന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാംപസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി സങ്കടിപ്പിച്ച സ്റ്റുഡന്റസ് വിജില്‍ കോന്നിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ കാംപസ് കോന്നി ഏരിയ സെക്രട്ടറി ആഷിക് മുത്തലീഫ് നെത്ര്വത്വം നല്‍കി.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്തോളം കേന്ദ്രങ്ങളില്‍ പരിപാടി നടന്നു. പത്തനംതിട്ടയില്‍ നടന്ന പരിപാടിക് ഏരിയ പ്രസിഡന്റ് അല്‍ അമീന്‍ , ഹഫ്‌സ, പന്തളത്തു ഏരിയ പ്രസിഡന്റ് മുഹ്‌സിന്‍, ചുങ്കപ്പാറയില്‍ ഏരിയ പ്രസിഡന്റ് ഹസീബ്, എന്നിവര്‍ നേത്വത്വം നല്‍കി.

Next Story

RELATED STORIES

Share it