Latest News

മല്‍സ്യബന്ധന യാനങ്ങളില്‍ 'വെസ്സല്‍ മോണിറ്ററിംഗ് സിസ്റ്റം' ഘടിപ്പിക്കുന്നു

മല്‍സ്യബന്ധന യാനങ്ങളില്‍ വെസ്സല്‍ മോണിറ്ററിംഗ് സിസ്റ്റം ഘടിപ്പിക്കുന്നു
X

തൃശൂര്‍: ആധുനിക സമുദ്ര മത്സ്യബന്ധനത്തിന് അത്യാവശ്യമായ വെസ്സല്‍ ട്രാക്കിംഗ് സിസ്റ്റം അഥവാ വെസ്സല്‍ മോണിറ്ററിങ് സിസ്റ്റം മത്സ്യബന്ധന യാനങ്ങള്‍ക്ക് ഘടിപ്പിച്ചു നല്‍കാന്‍ ഫിഷറീസ് വകുപ്പ്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന യന്ത്രവല്‍കൃത മത്സ്യബന്ധന യാനങ്ങളുടെ ഐഡന്റിറ്റി നിര്‍ണയിക്കല്‍, ജിപിഎസ് സ്ഥാനം, കോഴ്‌സ്, വേഗത എന്നിവ ഉള്‍പ്പെടെ മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഉപഗ്രഹസഹായത്തോടെ നിര്‍ണയിക്കുന്നതിന് ഈ സംവിധാനം ഉപകരിക്കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ, തിരയല്‍, രക്ഷാപ്രവര്‍ത്തനം, നിയന്ത്രണം, നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇതുകൊണ്ട് സാധിക്കും. 11,000 രൂപയാണ് രൂപയാണ് ഒരു യൂണിറ്റിനെ വില. പദ്ധതിയുടെ ആകെ തുകയുടെ 75 ശതമാനം സര്‍ക്കാരും 25% ഗുണഭോക്താക്കളുമാണ് വഹിക്കേണ്ടത്. സര്‍ക്കാര്‍ വിഹിതം 8250 രൂപയും ഗുണഭോക്തൃ വിഹിതം 2750 രൂപയുമാണ്.

ജൂലൈ 30 വരെ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാഫോമുകള്‍ അതത് മത്സ്യഭവനുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ മത്സ്യഭവനുകളുമായോ ബന്ധപ്പെടുക.

Next Story

RELATED STORIES

Share it