Latest News

യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു

യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു
X

കോഴിക്കോട്: യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍ അനുശോചനം രേഖപ്പെടുത്തി. വരകള്‍ കൊണ്ട് വായനക്കാരെ വിസ്മയിപ്പിച്ച അനുഗൃഹീത കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു ഇബ്രാഹിം ബാദുഷ. തേജസ് ദിനപ്പത്രത്തിന്റെ വിദ്യാര്‍ഥികള്‍ക്കുള്ള പതിപ്പായിരുന്ന പാഠശാലയില്‍ അദ്ദേഹം നിരവധി ചിത്രങ്ങള്‍ വരച്ചിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. അവര്‍ക്ക് ക്ഷമയും സമാധാനവും കൈവരിക്കാനാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Next Story

RELATED STORIES

Share it