Latest News

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ആശുപത്രികളില്‍ 2,005 കിടക്കകള്‍ ഒഴിവ്

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ആശുപത്രികളില്‍ 2,005 കിടക്കകള്‍ ഒഴിവ്
X

കോഴിക്കോട്: കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 63 കോവിഡ് ആശുപത്രികളിലായി 3,546 കിടക്കകളില്‍ 2,005 എണ്ണം ഒഴിവുണ്ട്. 108 ഐ.സി.യു കിടക്കകളും 37 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 552 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 666 കിടക്കകള്‍, 30 ഐ.സി.യു, 30 വെന്റിലേറ്റര്‍, 323 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട

14 സി.എഫ്.എല്‍.ടി.സികളിലായി 1,710 കിടക്കകളില്‍ 1,060 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എല്‍. ടി.സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 383 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,558 കിടക്കകളില്‍ 1,826 എണ്ണം ഒഴിവുണ്ട്.

Next Story

RELATED STORIES

Share it