Latest News

കൊവിഡ് പ്രതിസന്ധി; മാളയില്‍ സഹായ നിധിയുമായി ബ്ലോക്ക് പഞ്ചായത്ത്

കൊവിഡ് പ്രതിസന്ധി; മാളയില്‍ സഹായ നിധിയുമായി ബ്ലോക്ക് പഞ്ചായത്ത്
X

മാള: കൊവിഡിന്റ രണ്ടാം വരവില്‍ വിനാശകാരിയായ ഈ വൈറസിനെ മാളയില്‍ നിന്നോടിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് കച്ചമുറുക്കി ഇറങ്ങിക്കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാവും പകലുമില്ലാതെയുള്ള ഓട്ടത്തിലാണ് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണും ഭരണ സമിതി അംഗങ്ങളും. എന്ത് ആവശ്യത്തിനും ഒരു ഫോണ്‍ വിളിക്കപ്പുറത്ത്

ആശ്വാസവുമായി ഇവരുണ്ട്. എല്ലാവരും ഒരേ മനസോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത് ദുരിതാശ്വാസ സഹായ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ഓണറേറിയമായ 9000 രൂപ നല്‍കി ആദ്യമായി അക്കൗണ്ട് തുറന്നത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഗീത ചന്ദ്രനാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുള്ളത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ദുരിതാശ്വാസ നിധിയുടെ തുക പ്രയോജനപ്പെടുത്തുക. മഴക്കാലം ആരംഭിക്കാനിരിക്കെ തുടര്‍ന്ന് ഉണ്ടാകാവുന്ന ദുരിതാശ്വാസ സഹായങ്ങള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഹായ നിധിയുടെ കൈതാങ്ങുണ്ടാകുമെന്ന് പ്രസിഡന്റ് സന്ധ്യ നൈസണ്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മൊബൈല്‍ ആംബുലന്‍സ് സര്‍വീസ് ചികിത്സാ സഹായം ലഭ്യമായ ചില നല്ല മനസ്സിന്റെ ഉടമകളും സഹായനിധിയിലേക്ക് വേണ്ട ധനസഹായം എത്തിച്ചു നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടുള്ളതായി പ്രസിഡണ്ട്. മാള ബ്ലോക്ക് പഞ്ചായത്ത് ദുരിതാശ്വാസ നിധിയിലേക്ക് സഹമെത്തിക്കാനായി 9400700684, 9497028796, 9446802078 എന്നി നമ്പറുകളില്‍ ബന്ധപ്പെടാം.

ബ്ലോക്ക് പഞ്ചായത്തിന് പരിധിയില്‍ വരുന്ന മാള, കുഴൂര്‍, അന്നമനട, പൊയ്യ, ആളൂര്‍ എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളിലേക്കും വേണ്ട സഹായം എത്തിച്ചു നല്‍കാന്‍ ദുരിതാശ്വാസ നിധിയിലൂടെ സാധിക്കും. ദുരിതാശ്വാസ സഹായ നിധിയിലേക്ക് കൂടുതല്‍ സംഭാവനകള്‍ എത്തുന്ന മുറക്ക് കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസം എന്ന് പ്രസിഡന്റ് സന്ധ്യ നൈസണ്‍ പറയുന്നു. മാസ്‌ക്കും സാനിറ്റൈസറും മാത്രമല്ല കോവിഡ് കാലത്ത് ജോലിക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പത്ത് പേര്‍ പട്ടിണി കിടക്കുന്ന ഒരു സാഹചര്യം ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുക്കാനും ബ്ലോക്ക് പഞ്ചായത്ത് ഹെല്‍പ് ഡെസ്‌ക് തയ്യാറാണെന്ന് സന്ധ്യ നൈസണ്‍. ഏത് പഞ്ചായത്ത് പരിധിയിലാണോ സഹായം ആവശ്യമായി വരുന്നത് അവിടുത്തെ ഭരണ സമിതിയുമായി ആലോചിച്ച് വേണ്ട സഹായമെത്തിച്ചുകൊടുക്കുന്നു. അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ക്കും തണലാകുന്ന സഹായ പദ്ധതികളുമായിട്ടാണ് ബ്ലോക്ക് ഭരണ സമിതി മുന്നോട്ട് പോകുന്നത്.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയായി

പി ഡബ്ല്യൂ ഡി റോഡുകളുടെ ഇരുവശങ്ങളിലുമായി കാറ്റിലും മഴയിലും വീഴാന്‍ സാദ്ധ്യതയുള്ള മരങ്ങള്‍ വെട്ടിമറ്റുന്നതിന് വേണ്ട തീരുമാനം എടുത്തുക്കഴിഞ്ഞു. പ്രളയം ബാധിച്ച ഗ്രാമപഞ്ചായത്തുകളായതുകൊണ്ട് തന്നെ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായിട്ടുള്ള സ്ഥലങ്ങളും കണ്ടെത്തിക്കഴിഞ്ഞു.

കോവിഡുമായി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേണ്ടി വരുന്ന എല്ലാവിധ സഹായങ്ങളും ഞൊടിയിടയില്‍ എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഡെല്‍പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം. ഇതിനോടാനുബന്ധിച്ച് സഹായ നിധിയുടെ സേവനവും ഇനി മുതല്‍ മാളക്കാര്‍ക്ക് സ്വന്തം. അതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ ഒരേ മനസോടെ നാടിന്റെ നന്മക്കായി നിലകൊള്ളുന്ന പതിമൂന്നംഗ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും.

Next Story

RELATED STORIES

Share it