Latest News

ട്രാവല്‍ ഏജന്‍സികളുടെ പ്രതിസന്ധി പരിഹരിക്കണം; ടാസ്‌ക് ട്രാവല്‍ കൂട്ടായ്മ പ്രതിഷേധ സമരം നടത്തി

ട്രാവല്‍ ഏജന്‍സികളുടെ പ്രതിസന്ധി പരിഹരിക്കണം;  ടാസ്‌ക് ട്രാവല്‍ കൂട്ടായ്മ പ്രതിഷേധ സമരം നടത്തി
X

മലപ്പുറം: കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നാഴിക കല്ലായ ട്രാവല്‍ & ടൂറിസം ഏജന്‍സികളുടെ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ടാസ്‌ക് ട്രാവല്‍ കൂട്ടായ്മ വീടുകളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.

ഞങ്ങള്‍ ട്രാവല്‍ ഏജന്റുമാര്‍ക്കും ജീവിക്കണം, ആഴ്ചയില്‍ 3 ദിവസം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു ട്രാവല്‍സ് തുറക്കാന്‍ അനുവദിക്കുക, ട്രാവല്‍ ഏജന്‍സി നടത്തുന്നവര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുക, പ്രവാസികളുമായി അടുത്ത് ഇടപഴകുന്ന ഞങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ മുന്‍ഗണന നല്‍കുക, ലോക്ക് ഡൌണ്‍ സമയത്തെ കെട്ടിട വാടക ഒഴിവാക്കി തരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു കാംപയിന്‍.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ക്ക് കഴിഞ്ഞ ദിവസം ടാസ്‌ക് കൂട്ടായ്മ നിവേദനം സമര്‍പ്പിച്ചിരുന്നു.

വരും ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചു വിവിധ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നു ടാസ്‌ക് ഭാരവാഹികളായ സുജിത്ത്, ജുബൈര്‍ ,മുഹമ്മദ് ഷാഫി , ഷംനാദ് ബാബു എന്നിവര്‍ പറഞ്ഞു.

സമരത്തില്‍ വീടുകളില്‍ നിന്ന് പങ്കുചേര്‍ന്ന കേരളത്തിലെ വിവിധ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ടാസ്‌ക് ട്രാവല്‍ കൂട്ടായ്മക്ക് വേണ്ടി രാജേഷ് ചന്ദ്രന്‍, നന്ദി അറിയിച്ചു.

Next Story

RELATED STORIES

Share it