Latest News

ദേവസ്വങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

ദേവസ്വങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും:  മന്ത്രി കെ രാധാകൃഷ്ണന്‍
X

തൃശൂര്‍: ക്ഷേത്ര വിശ്വാസികളെ വിശ്വാസത്തിലെടുത്തുകൊണ്ട് ദേവസ്വങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാൃഷ്ണന്‍ പറഞ്ഞു. ബന്ധപ്പെട്ടവരുമായെല്ലാം ചര്‍ച്ച ചെയത് സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരും. വിവാദമുണ്ടാക്കലല്ല ലക്ഷ്യം. നാടിനും വിശ്വാസികള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ ദേവസ്വത്തിന്റെ പ്രവര്‍ത്തനങ്ങളെ മാറ്റും. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരെയും കൊവിഡ് കാല പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി വികസനത്തെ ബാധിക്കാത്ത വിധത്തില്‍ പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it