Latest News

മന്ത്രി വി അബ്ദുറഹിമാന്‍ പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിച്ചു

മന്ത്രി വി അബ്ദുറഹിമാന്‍ പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിച്ചു
X

മലപ്പുറം: മന്ത്രി വി അബ്ദുല്‍ റഹിമാന്‍ മുതിര്‍ന്ന സിപിഎം നേതാക്കളെ സന്ദര്‍ശിച്ചു. പാലോളി മുഹമ്മദ്കുട്ടിയേയും ടി ശിവദാസമേനോനേയും അവരുടെ വീടുകളില്‍ എത്തിയാണ് സന്ദര്‍ശിച്ചത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വന്നതിന് ശേഷമാണ് അദ്ദേഹം നേതാക്കളെ സന്ദര്‍ശിച്ചത്.

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നിയമസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യുവാനും, പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുവാനുമായി തിരുവനന്തപുരത്തേക്ക് പോകുന്നതിനിടേയാണ് അനുഗ്രഹം തേടി അദ്ദേഹം നേതാക്കളെ സന്ദര്‍ശിച്ചത്.

Next Story

RELATED STORIES

Share it