Latest News

കൊവിഡ് ആശുപത്രികളിൽ 1,833 കിടക്കകൾ ഒഴിവ്

കൊവിഡ് ആശുപത്രികളിൽ 1,833 കിടക്കകൾ ഒഴിവ്
X

കോഴിക്കോട്: സിഎഫ്എൽടിസികളിൽ 71.7 ശതമാനം കിടക്കകൾ ഒഴിവ്കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 63 കോവിഡ് ആശുപത്രികളിലായി 3,871 കിടക്കകളിൽ 1,833 എണ്ണം ഒഴിവുണ്ട്. 81 ഐ.സി.യു കിടക്കകളും 26 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 529 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 604 കിടക്കകൾ, 18 ഐ.സി.യു, 21 വെന്റിലേറ്റർ, 306 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

14 സി.എഫ്.എൽ.ടി.സികളിലായി 71.7 ശതമാനം കിടക്കകൾ ബാക്കിയുണ്ട്. 1,610 കിടക്കകളിൽ 1,155 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 417 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ 71 ശതമാനം കിടക്കകൾ ആണ് ഒഴിവ്. ആകെയുള്ള 2,558 കിടക്കകളിൽ 1,816 എണ്ണം ഒഴിവുണ്ട്.

Next Story

RELATED STORIES

Share it