Latest News

മലപ്പുറത്തിനോട് അനീതി അവസാനിപ്പിക്കുക; ആരോഗ്യ സേവനങ്ങള്‍ ജനസംഖ്യാനുപാതികമാക്കുക: ടി വി ഇബ്രാഹീം എംഎല്‍എ

മലപ്പുറത്തിനോട് അനീതി അവസാനിപ്പിക്കുക; ആരോഗ്യ സേവനങ്ങള്‍ ജനസംഖ്യാനുപാതികമാക്കുക: ടി വി ഇബ്രാഹീം എംഎല്‍എ
X


മലപ്പുറം: മലപ്പുറത്തിന് വേണ്ടത് ലോക്ഡൗണും പോലിസ് മുറയും കര്‍ശന നിയന്ത്രണങ്ങൾ മാത്രം അല്ല, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങൾ കൂടിയാണെന്നും ഈ കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണം എന്നു ആവശ്യപ്പെട്ട് ടി വി ഇബ്രാഹീം എംഎല്‍എ ചീഫ് സെക്രട്ടറിക്കു കത്തു നൽകി.

പോലിസിനെ വിട്ട് ജനങ്ങളെ വിരട്ടിയോടിക്കുന്നതിന് പകരം കൊവിഡ് പ്രതിരോധനത്തിന് ആവശ്യമായ വാക്സിൻ നല്‍കുന്ന കാര്യത്തിലടക്കം മലപ്പുറത്തിനോട് നീതി കാണിക്കുകയാണ് സർക്കാർ ചെയേണ്ടത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള ജില്ല എന്ന നിലക്ക് കൊവിഡ് രോഗികളും മലപ്പുറത്ത് കൂടുതലാണ്. പക്ഷെ ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ കോവിഡ് രോഗികളുടെ റേറ്റ് മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണ്. എന്നിട്ടും മലപ്പുറം ജില്ലയിൽ മാത്രം ട്രിപ്പിൾ ലേക്ഡൗൺ തുടരുകയാണ്.പാവങ്ങളായ ആളുകള്‍ വീട്ടില്‍ നിന്ന് നിത്യജോലികള്‍ക്ക് പോവാന്‍ കഴിയാതെയും ചെറിയ വ്യാപാര സ്ഥാപനങ്ങള്‍ അടക്കം തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതെയും വിഷമത്തിലും മുഴുപട്ടിണിയിലുമാണ്. അതേസമയം ആരോഗ്യവകുപ്പ് കൊടുക്കുന്ന വാക്സിന്‍റെ തോത് ജനസംഖ്യാ സ്ഥാനത്തിലല്ല എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാവും.

മെയ് 25 വരെ സംസ്ഥാനത്ത് വാക്സിൻ എടുത്തവരുടെ ജില്ലാ അടിസ്ഥാനത്തിൽ ഉള്ള കണക്ക് പരിശോധിച്ചാൽ 48 ലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന മലപ്പുറം ജില്ലക്ക് ഇതുവരെ ലഭിച്ചത് 6,65,542 (6.65 ലക്ഷം) ഡോസുകളാണ്. എന്നാൽ 33 ലക്ഷം ജനങ്ങളുള്ള തിരുവനന്തപുരത്ത് ഈ സമയം വരെ 10.37 ലക്ഷം ആളുകൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്. അത്ര തന്നെ ജനസംഖ്യയുള്ള എറണാകുളം ജില്ലയിലും 9.74 ലക്ഷം പേർ വാക്സിൻ എടുത്തിട്ടുണ്ട്. 30 ലക്ഷം വീതം ജനങ്ങളുള്ള തൃശൂരിൽ 7.96 ലക്ഷവും കോഴിക്കോട് 7.57 ലക്ഷവും വാക്സിൻ എടുത്തവരുണ്ട്. മലപ്പുറം ജില്ലയുടെ ഏകദേശം പകുതിയുള്ള കൊല്ലം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ഇപ്പോൾ നൽകിയ വാക്സിന്റെ അത്രയുമാണ് മലപ്പുറത്ത് നൽകാനായത്. 11 ലക്ഷം ജനങ്ങൾ മാത്രമുള്ള പത്തനംതിട്ട ജില്ലയിൽ പോലും 5 ലക്ഷത്തിന് മുകളിലാണ് വാക്സിൻ എടുത്തവരുടെ കണക്ക്. ഈ കണക്കുകൾ പരിശോധിച്ചാൽ കൃത്യമായ അവഗണന വ്യക്തമാണ്. സംസ്ഥാനത്ത് വാക്സിൻ നൽകിയവരുടെ ജനസംഖ്യാസസ്ഥാനത്തിലുള്ള കണക്ക് പരിശോധിച്ചാൽ മലപ്പുറമാണ് പിന്നിൽ എന്ന് കണ്ടെത്താനാവും

.വെന്‍റിലേറ്റര്‍ , ഓക്സിജന്‍ എന്നിവ നല്‍കുന്ന കാര്യത്തില്‍, മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ പോലും ഈ വിമനം ഉണ്ട്. അല്ലാതെ തന്നെ സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ കടുത്ത അനീതി മലപ്പുറം ജില്ലയോട് കാണിക്കുന്നുണ്ട്.

കൂടുതൽ കുത്തിവെപ്പ് കേന്ദ്രങ്ങളം, വാക്സിനുകളും , ആരോഗ്യ പ്രവർത്തകരെയും നൽകി

ജില്ലയിലെ കോവിഡ് പ്രതിരാധത്തിന് ശക്തിപകരണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.

Next Story

RELATED STORIES

Share it