Latest News

കാട്ടാനശല്യം: നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ആദിവാസികള്‍ പ്രക്ഷോഭത്തിലേക്ക്

കാട്ടാനശല്യം: നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ആദിവാസികള്‍ പ്രക്ഷോഭത്തിലേക്ക്
X

അരീക്കോട്: ഓടക്കയം ആദിവാസി മേഖലയില്‍ ആനയുടെ ആക്രമണത്തില്‍ ആദിവാസി വയോധികന്‍ മരണപ്പെട്ടിട്ടും വന്യജീവി ശല്യത്തിനെതിരേ വനം വകുപ്പ് നടപ്പടിയെടുക്കാത്തതിനെ തുടര്‍ന്ന് സമരത്തിനിറങ്ങുമെന്ന് ആദിവാസികള്‍ അരീക്കോട് ചേര്‍ന്ന വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

കാട്ടാനയിറങ്ങുന്നത് കാരണം ആദിവാസി മേഖലകളില്‍ സുരക്ഷിതമായി താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആറ് വര്‍ഷത്തോളമായി ഈ പ്രദേശത്ത് വന്യമൃഗശല്യം വര്‍ധിച്ചിട്ടുണ്ടെന്ന് ആദിവാസികള്‍ പറഞ്ഞു. സൗരോര്‍ജ്ജ വേലി സ്ഥാപിക്കാനുള്ള തീരുമാനം പാതിവഴിയില്‍ മുടങ്ങി കിടക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും തുടര്‍നടപടി സ്വീകരിക്കാത്ത പക്ഷം ആദിവാസി പ്രവര്‍ത്തക ഷൈലജ മുപ്പാലിയുടെ നേതൃത്തത്തില്‍ കൊടുമ്പുഴ ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ നിരാഹാരമിരിക്കുമെന്ന് നെഹ്‌റു യുവജന ട്രൈബല്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് വാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷൈലജ മുപ്പാലി, രാമകൃഷണന്‍ എന്‍ കെ, ജിബിന്‍ പടിയാലിക്കല്‍, ബാബുരാജ് നെല്ലിയായി, ലുഖ്മാന്‍ അരിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it