Latest News

കൊവിഡ് കര്‍ഫ്യു: സമയം പുനഃക്രമീകരിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍

കൊവിഡ് കര്‍ഫ്യു: സമയം പുനഃക്രമീകരിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ഫ്യൂ രാത്രി 10 മുതല്‍ മുതല്‍ രാവിലെ 5 വരെ ആക്കി പുനഃക്രമീകരിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍ പ്രസിഡന്റ് മൗലാനാ മാഹീന്‍ ബാഖവി ആവശ്യപ്പെട്ടു. നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സമയക്രമം റമദാനില്‍ അപ്രായോഗികമാണ്. കൊവിഡ് പ്രോട്ടോകോള്‍ ഏറ്റവും ശരിയായി പാലിച്ചുകൊണ്ടാണ് പള്ളികളില്‍ ആരാധനകള്‍ നടക്കുന്നത്. ഇത്രയും ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ സമീപിക്കുന്ന വിശ്വാസികള്‍ക്ക് റമദാനിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ് നമസ്‌കാരം നിര്‍വഹിക്കുന്നതിന് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.

തമിഴ്‌നാട് പോലുള്ള അയല്‍ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ തറാവീഹ് നമസ്‌കാരത്തിനുള്ള സൗകര്യം അനുവദിക്കുകയുണ്ടായിട്ടുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ട് മുന്നോട്ടു പോകുമ്പോള്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ ഫലപ്രദമാകുന്നത് എന്ന കാര്യം ഉത്തരവാദിത്തപ്പെട്ടവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പുണ്യങ്ങളുടെ പൂക്കാലമാണ്. സാഹചര്യങ്ങള്‍ മോശമായിരിക്കുമ്പോഴും ആരാധനാ കാര്യങ്ങള്‍ മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ വിശ്വാസി സമൂഹത്തെ അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം, കൊവിഡ് നിയന്ത്രണവിധേമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രായോഗികമായ എല്ലാ വ്യവസ്ഥകളും കര്‍ശനമായി പാലിക്കുന്നതിന് പൊതുജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it