Latest News

പരപ്പനങ്ങാടി പോലിസ് അന്വേഷണ സംഘം അപകടത്തില്‍ പെട്ടു; വനിതാ പോലിസ് ഗുരുതരാവസ്ഥയില്‍

പരപ്പനങ്ങാടി പോലിസ് അന്വേഷണ സംഘം അപകടത്തില്‍ പെട്ടു; വനിതാ പോലിസ് ഗുരുതരാവസ്ഥയില്‍
X

പരപ്പനങ്ങാടി: ഒരു സ്ത്രീയെ കാണാതായത് സംബന്ധിച്ച് അന്വേഷണത്തിനായി ബാംഗ്ലൂരില്‍ പോയി യുവതിയെ തിരിച്ചു വരികയായിരുന്ന അന്വേഷണ സംഘം മൈസൂരിനടുത്ത് അപകടത്തില്‍ പെട്ടു. ഗുരുതരമായി പരുക്കേറ്റ വനിതാ പോലിസ് ഉദ്യോഗസ്ഥ രാജാമണിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഞായറാഴ്ച വൈകുന്നേരം ഏഴോടെയാണ് പരപ്പനങ്ങാടി പോലിസ് സംഘം സഞ്ചരിച്ച സ്വകാര്യ വാഹനം അപകടത്തില്‍ പെട്ടത്. കാണാതായ ഹബീബ ഹസനത്ത്(22)ഉള്‍പ്പടെ നാലു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. എസ്‌ഐ സുരേഷ്, ഷൈജേഷ്, രാജാമണി എന്നീ പോലീസുകാര്‍ സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും രാജാമണിക്കു മാത്രമാണ് സാരമായി പരുക്കേറ്റത്. ഇവരെ മൈസൂര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി കോഴിക്കോട് മൈത്ര ആശുപത്രിയില്‍ എത്തിച്ചു. കാണാതായ സ്ത്രീ അടക്കം മറ്റു പോലിസുകാര്‍കാര്‍ക്കും പരുക്കില്ല.

Next Story

RELATED STORIES

Share it