Latest News

കൊവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

കൊവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
X

റിയാദ്: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമൂഹം ആഗ്രഹിക്കാത്ത കടുത്ത നടപടികളിലേക്ക് നീങ്ങാതിരിക്കാന്‍ എല്ലാവരും ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷ വക്താവ് കേണല്‍ തലാല്‍ അല്‍ ഷല്‍ഹോബ് പറഞ്ഞു.

കൊവിഡ് നിരക്ക് കൂടിവരുന്നത് കൂടുതല്‍ നിയന്ത്രണങ്ങളിലേക്കും നടപടികളിലേക്കും നയിച്ചേക്കും. ചില പ്രവര്‍ത്തന മേഖലകള്‍ നിര്‍ത്തിവെക്കുക, ചില ജില്ലകളിലേക്കും പട്ടണങ്ങളിലേക്കും പോക്കുവരവുകള്‍ തടയുക തുടങ്ങിയ നടപടികള്‍ വേണ്ടി വന്നേക്കാമെന്നും വക്താവ് പറഞ്ഞു. ഒരാഴ്ചക്കിടയില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ നിന്ന് കൊവിഡ് മുന്‍കരുതല്‍ നപടികള്‍ ലംഘിച്ച 27,000 കേസുകള്‍ പിടികൂടിയിട്ടുണ്ട്. അലംഭാവത്തിന് ഇടമില്ല. എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം. സമൂഹ മാധ്യമങ്ങളിലും ചില നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിനെ ശിക്ഷാ നടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

Next Story

RELATED STORIES

Share it