Latest News

നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി

നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി
X

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. തിങ്കളാഴ്ച വൈകീട്ട് കലക്ടര്‍ സാംബശിവ റാവു നേരിട്ട് നടത്തിയ പരിശോധനയിലാണ് നടപടി. എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിച്ച മാവൂര്‍ റോഡിലെ നന്തിലത്ത് ഷോറും അടപ്പിച്ചു. ഇതേ കുറ്റത്തിന് ഫോക്കസ് മാള്‍ അധികൃതര്‍ക്കെതിരെയും മാവൂര്‍ റോഡിലെ ഓപ്പോ ഷോറൂം മിഠായിക്കാ എന്നിവക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ തുടര്‍ന്നും ശക്തമായ നടപടിയുണ്ടാവുമെന്ന് കലക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it