Latest News

തൃശൂര്‍ സിവില്‍ സ്‌റ്റേഷനില്‍ കര്‍ശന നിയന്ത്രണം

തൃശൂര്‍ സിവില്‍ സ്‌റ്റേഷനില്‍ കര്‍ശന നിയന്ത്രണം
X

തൃശൂര്‍: കൊവിഡ് 19 ന്റെ അതിവ്യാപനവുമായി ബന്ധപ്പെട്ട് സിവില്‍ സ്‌റ്റേഷനിലെ ഓഫീസുകളില്‍ സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജീവനക്കാര്‍ ഉള്‍പ്പടെ എല്ലാവരുടെയും പ്രവേശനം താഴത്തെ നിലയില്‍ മധ്യഭാഗത്തുളള പ്രധാനകവാടത്തിലൂടെ മാത്രമാക്കി. ഏറ്റവും അത്യാവശ്യകാര്യങ്ങള്‍ക്കായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തും. തെര്‍മല്‍ സ്‌ക്രീനിംഗ് സംവിധാനം താഴത്തെ നിലയിലുളള പ്രവേശനകവാടത്തില്‍ ഉണ്ടായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ അകത്തേയ്ക്ക് പ്രവേശനം ലഭിക്കുകയുളളൂ.

സിവില്‍ സ്‌റ്റേഷനില്‍ വരുന്ന പൊതുജനങ്ങള്‍ തിരിച്ചറിയില്‍ രേഖ ഹാജരാക്കണം. എല്ലാവരുടെയും പേരും മറ്റു വിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍

രേഖപ്പെടുത്തുന്നതാണ്. അപേക്ഷ/പരാതി സമര്‍പ്പിക്കുവാനായി പൊതുജനങ്ങള്‍ ഓഫീസില്‍ നേരിട്ട് വരാതെ ഇമെയില്‍ (strcoll.ker@nic.in), വാട്‌സ്പ്പ് (നമ്പര്‍: 9400044644), ടെലിഫോണ്‍ (04872360130) എന്നീ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. പ്രധാന കവാടത്തിന് സമീപമുളള പരാതിപ്പെട്ടിയില്‍ അപേക്ഷ / പരാതി എന്നിവ നിക്ഷേപിക്കണം. സിവില്‍ സ്‌റ്റേഷനില്‍ വരുന്ന സ്വകാര്യ വാഹനങ്ങള്‍ പുറത്തേയ്ക്കുളള ഗേറ്റിന് സമീപം പാര്‍ക്കിംഗ് സ്ഥലത്തുമാത്രം നിര്‍ത്തിയിടേണ്ടതാണ്. എല്ലാ ജീവനക്കാരും ഫേയ്‌സ് മാസ്‌ക് ശരിയായവിധം ധരിക്കണം. കൂടാതെ ഓഫീസുകളില്‍ ജീവനക്കാര്‍ കൂട്ടംകൂടാതിരിക്കുക, ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാതിരിക്കുക, ഭക്ഷണസമയത്ത് സാമൂഹിക അകലം പാലിക്കുക,

ഓഫീസുകളില്‍ ശുചിത്വസംവിധാനം (സാനിറ്റൈസര്‍, സോപ്പ് മുതാലയവ) ഏര്‍പ്പെടുത്തുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണം.

കോവിഡ് പ്രതിരോധത്തിന് നിര്‍ദ്ദേശങ്ങള്‍ കര്‍ശനങ്ങള്‍ നടപ്പാക്കാനുളള ചുമതല റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it