Latest News

കൊവിഡ് കാലത്തെ നോമ്പ് കരുതലോടെ: ഇഫ്താര്‍ വിഭവങ്ങള്‍ പാക്കറ്റുകളില്‍ നല്‍കാന്‍ തീരുമാനം

കൊവിഡ് കാലത്തെ നോമ്പ് കരുതലോടെ: ഇഫ്താര്‍ വിഭവങ്ങള്‍ പാക്കറ്റുകളില്‍ നല്‍കാന്‍ തീരുമാനം
X

തൃശൂര്‍: കൊവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ നോമ്പുകാലത്ത് തൃശൂര്‍ ജില്ലയിലെ മുസ്‌ലിം പള്ളികളില്‍ നിന്നുള്ള ഇഫ്താര്‍ വിഭവങ്ങള്‍ പാക്കറ്റുകളിലാക്കി നല്‍കാന്‍ തീരുമാനം. ഇതനുസരിച്ച് പള്ളികളില്‍ നിന്നുള്ള ഇഫ്താര്‍ വിഭവങ്ങള്‍ ഇനിമുതല്‍ വിശ്വാസികളുടെ വീടുകളിലേക്ക് പാക്കറ്റുകളിലാക്കി നല്‍കും.

വിവിധ ഇടങ്ങളിലെ മതമേലധ്യക്ഷന്‍മാരുമായും വിവിധ മുസ്‌ലിം സംഘടന പ്രതിനിധികളുമായി കൂടിയാലോചിച്ചാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. എല്ലാവിധ കരുതലോടെയും ജാഗ്രതയോടെയും നോമ്പുകാലം പൂര്‍ത്തിയാക്കണം. കൊവിഡ് കാല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭക്ഷ്യവിഭവങ്ങള്‍ പാക്കറ്റുകളില്‍ നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുടുംബങ്ങള്‍ തമ്മിലുള്ള പരസ്പര ഇടപെടലുകളിലും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it