Latest News

ഏഴുമാസത്തോളമായി കെട്ടിക്കിടന്ന അരി നശിച്ചു; സ്‌കൂള്‍കുട്ടികള്‍ക്കുള്ള അരി പോളിഷ് ചെയ്യാന്‍ കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു

ഏഴുമാസത്തോളമായി കെട്ടിക്കിടന്ന അരി നശിച്ചു; സ്‌കൂള്‍കുട്ടികള്‍ക്കുള്ള അരി പോളിഷ് ചെയ്യാന്‍ കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു
X

കോഴിക്കോട്: ഏഴ് മാസത്തോളമായി കെട്ടിക്കിടന്നതിനെ തുടര്‍ന്ന് അരി നശിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ കേടുവന്ന അരി പോളിഷ് ചെയ്യാന്‍ കൊണ്ടുപോകുന്നത് തടഞ്ഞു. ഗോഡൗണില്‍ ഏഴുമാസത്തോളമായി സൂക്ഷിച്ച അരിയാണ് കേടുവന്നത്. ഏതാനും ലോഡ് അരി കൊണ്ടുപോയശേഷമാണ് ആളുകള്‍ വിവരമറിയുന്നത്. ഡിസിസി പ്രസിഡന്റ്് യു രാജീവന്‍, കെപിസിസി മെമ്പര്‍ പി രത്‌നവല്ലി എന്നിവരുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ലോറി തടഞ്ഞശേഷം സിവില്‍ സപ്ലൈസ് അധികൃതരെയും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.

എംഡിഎംഎസ്. പദ്ധതിപ്രകാരമുള്ള അരി ഏഴുമാസമായി സ്‌കൂള്‍കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നില്ല. ദീര്‍ഘകാലം സൂക്ഷിച്ചതിനാലാണ് കീടബാധയുണ്ടായത്. അരി കേടുവന്നതെന്ന് കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ഷിജോ പറഞ്ഞു. കേടുവന്ന അരി കീടബാധ ഒഴിവാക്കി സ്വകാര്യമില്ലില്‍നിന്ന് പോളിഷ് ചെയ്തശേഷം കുട്ടികള്‍ക്ക് വിതരണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ഫെബിന മുഹമ്മദ് അഷ്‌റഫ് സ്ഥലത്തെത്തി കേടുവന്ന അരിയുടെ സാംപിള്‍ ശേഖരിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് അരി തിരിച്ചിറക്കി ഗോഡൗണില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഉച്ചഭക്ഷണപദ്ധതിപ്രകാരം സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ മാസം മുതല്‍ നല്‍കേണ്ട അരി സുരക്ഷാസംവിധാനങ്ങളില്ലാതെ തിരഞ്ഞെടുപ്പ് കാലം വരെ സൂക്ഷിച്ചതാണ് അരി കേടുവരാന്‍ കാരണമെന്ന് ഡിസിസി പ്രസിഡന്റ് യു രാജീവന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it