Latest News

വനിതാകമ്മീഷന്‍ അദാലത്ത്; രണ്ടാംദിനം തീര്‍പ്പാക്കിയത് 24 കേസുകള്‍

വനിതാകമ്മീഷന്‍ അദാലത്ത്;  രണ്ടാംദിനം തീര്‍പ്പാക്കിയത് 24 കേസുകള്‍
X

തൃശൂര്‍: ജില്ലയില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിന്റെ രണ്ടാം ദിനത്തില്‍ 24 കേസുകള്‍ തീര്‍പ്പാക്കി. 58 കേസുകളാണ് വ്യാഴാഴ്ച അദാലത്തില്‍ പരിഗണിച്ചത്. മൂന്ന് കേസുകള്‍ വകുപ്പ് തല അന്വേഷണത്തിന് അയക്കുകയും ഒരു കേസ് കുന്നംകുളം ആര്‍ ഡി ഒ ക്ക് കൈമാറുകയും ചെയ്തു. 40 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.

തൃശൂര്‍ ടൗണ്‍ ഹാളില്‍ രണ്ട് ദിവസങ്ങളിലായാണ് അദാലത്ത് നടന്നത്.

ആദ്യദിനം 86 കേസുകള്‍ പരിഗണിക്കുകയും 26 എണ്ണം തീര്‍പ്പാക്കുകയും ചെയ്തിരുന്നു.

വയോജനങ്ങള്‍ക്ക് നേരെയുള്ള നിയമ ലംഘനങ്ങളും അതിക്രമങ്ങളുമായിരുന്നു അദാലത്തിന്റെ രണ്ടാം ദിനത്തിലെയും പ്രധാന വിഷയം.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച അദാലത്തില്‍

വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം സി ജോസഫൈന്‍, കമ്മീഷന്‍ അംഗം ഷിജി ശിവജി, കമ്മീഷന്‍ ഡയരക്ടര്‍ വി യു കുരിയാക്കോസ് എന്നിവരാണ് പരാതികള്‍ കേട്ടത്.

Next Story

RELATED STORIES

Share it