Latest News

സിപിഎം കേരളത്തില്‍ വര്‍ഗീയ സാമുദായിക രാഷ്ട്രീയം കളിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

സിപിഎം കേരളത്തില്‍ വര്‍ഗീയ സാമുദായിക രാഷ്ട്രീയം കളിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
X

ജിദ്ദ: ഭരണ തുടര്‍ച്ച എന്ന ഒരേയൊരു താല്പര്യം മുന്‍ നിര്‍ത്തി സിപിഎം കേരളത്തില്‍ വര്‍ഗീയ സാമുദായിക രാഷ്ട്രീയം കളിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ ട്രഷറര്‍ മുനീബ് കാരക്കുന്ന് പറഞ്ഞു. കേന്ദ്രത്തിലെ സംഘ് പരിവാര്‍ സര്‍ക്കാരിന്റെ അജണ്ടകള്‍ നടപ്പിലാക്കുന്ന ഉപകരണമായി സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് മാറിക്കഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിച്ച പിണറായിയുടെ കാലത്ത് നടന്ന എല്ലാ കണ്‍സല്‍ട്ടന്‍സി ഇടപാടുകളെ സംബന്ധിച്ചും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ നടന്ന പ്രവാസി സാംസ്‌കാരിക വേദി ഷറഫിയ & മഹ്ജര്‍ മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാവിധ ദുഷ് പ്രചാരണങ്ങളെയും അതിജീവിച്ചുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടിയതായി അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ ഉദ്ഘാടനം ചെയ്തു. മേഖലാ ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി അംഗത്വ കാമ്പയിന്‍ കണ്‍വീനര്‍ കെ എം കരീം, എ കെ സൈതലവി എന്നിവര്‍ സംസാരിച്ചു. സാദിഖലി തുവ്വൂര്‍ ഗാനമാലപിച്ചു. ഷഫീഖ് മേലാറ്റൂര്‍, സൈനുല്‍ ആബിദീന്‍, എന്‍ കെ അഷ്‌റഫ്, അസീസ് കണ്ടോത്ത്, അബൂതാഹിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി വേങ്ങര നാസര്‍ സ്വാഗതവും അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it