Latest News

മൂന്ന് മാസത്തിനിടെ കുവൈത്തില്‍ നിന്നും മടങ്ങിയത് 83,000 പേര്‍

മൂന്ന് മാസത്തിനിടെ കുവൈത്തില്‍ നിന്നും മടങ്ങിയത് 83,000 പേര്‍
X

കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുവൈത്തില്‍ നിന്ന് 83000 പേര്‍ താമസരേഖ റദ്ദ് ചെയ്ത് നാട്ടിലേക്ക് സ്വദേശങ്ങളിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്. 2020 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണു ഇതെന്ന് മാനവ ശേഷി സമിതി പുറത്തു വിട്ട സ്ഥിതി വിവര കണക്കില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ മേഖലയിലെ വിദേശി ജീവനക്കാരുടെ എണ്ണത്തിലും ഈ കാലയളവില്‍ കുറവുണ്ടായി. വിവിധ സര്‍ക്കാര്‍ പദ്ധതികളിലെ 2144 തൊഴിലാളികളുടെയും താമസരേഖ ഈ കാലയളവില്‍ റദ്ദ് ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളിലാണു സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും അധികം വിദേശി ജീവനക്കാര്‍ ജോലി ചെയ്യുന്നത്. അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ കുവൈത്ത് എയര്‍ വെയ്‌സ്,കുവൈത്ത് ഫ്‌ലൊര്‍ മില്‍, പൊതു ഗതാഗതം എന്നിവിടങ്ങളിലാണു. വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരില്‍ 65 ശതമാനവും ആരോഗ്യ പ്രവര്‍ത്തകരും, അധ്യാപകരുമാണ്. ഗാര്‍ഹിക മേഖലയിലും ഈ കാലയളവില്‍ 7385 തൊഴിലാളികള്‍ താമസരേഖ അവസാനിപ്പിച്ചു രാജ്യം വിട്ടതായും സ്ഥിതി വിവര കണക്കില്‍ സൂചിപ്പിക്കുന്നു.

Next Story

RELATED STORIES

Share it