Latest News

രാജു വിശുദ്ധനാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

രാജു വിശുദ്ധനാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
X

കോഴിക്കോട്: സിസ്റ്റര്‍ അഭയ വധക്കേസ് വിധി വന്നതിന് പിന്നാലെ സാക്ഷിയായ അടക്കാ രാജുവിനെക്കുറിച്ച് പ്രതികരണവുമായി യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. 'കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ കള്ളന്‍ എന്ന് വിളിക്കാമായിരിക്കും, സത്യത്തില്‍ രാജു വിശുദ്ധനാണെന്ന്' മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

'കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ 'കള്ളന്‍ ' എന്ന് വിളിക്കാമായിരിക്കും... സത്യത്തില്‍ രാജു വിശുദ്ധനാണ്. Salute.' അടക്കാ രാജുവിന്റെ ചിത്രത്തിനൊപ്പം മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ ഇങ്ങനെയാണ് കുറിച്ചത്. 'മനുഷ്യത്വത്തിന്റെ മുഖം... നീതിയുടെയും... സത്യത്തിന്റെ കാവലാള്‍. ആദരവ്.'

Next Story

RELATED STORIES

Share it