Latest News

കൂണ്‍കൃഷിയില്‍ വിജയം കൊയ്ത് അനുഗ്രഹ കുടുംബശ്രീ

കൂണ്‍കൃഷിയില്‍ വിജയം കൊയ്ത് അനുഗ്രഹ കുടുംബശ്രീ
X

തൃശൂര്‍: കൂണ്‍കൃഷിയില്‍ വിജയഗാഥ കൊയ്ത് എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ അനുഗ്രഹ കുടുംബശ്രീ.

അധികം വെളിച്ചം കയറാത്ത മുറിയും കൃഷി ചെയ്യാനുള്ള മനസ്സുമുണ്ടെങ്കില്‍ കൂണ്‍കൃഷിയില്‍ വിജയം കൈവരിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ കൂട്ടായ്മ.

അനുഗ്രഹ കുടുംബശ്രീയിലെ അഞ്ച് അംഗങ്ങള്‍ ചേര്‍ന്നാണ് കൂണ്‍ കൃഷിയില്‍ വിജയ വിസ്മയം തീര്‍ത്തിരിക്കുന്നത്.

സുനിത ജമാല്‍, സിനിക, സൗമ്യ, മഹിള രത്‌ന, ഭഷിത റഹിം ഈ അഞ്ച് അംഗ ചേര്‍ന്നാണ് കൂണ്‍കൃഷി ചെയ്യുന്നത്. ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് കൂണ്‍കൃഷിയില്‍ ഇവര്‍ പരിശീലനം നേടിയിരുന്നു. അനുഗ്രഹ കുടുംബശ്രീയിലെ അംഗമായ

ഭഷിത റഹിമിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിലാണ് ഇവര്‍ കൂണ്‍ കൃഷി ചെയ്യുന്നത്. ഇവര്‍ ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് കൂണ്‍ എത്തിച്ച് നല്‍കും. ഒരു കിലോ കൂണിന് 300 രൂപയാണ്.

കൂണിന്റെ വിവിധ തരം സ്‌നാക്‌സ്, അച്ചാര്‍ എന്നിവ ഉണ്ടാക്കി കുടുംബശ്രീ വഴി വില്‍പ്പന നടത്തുന്നുണ്ട്.

കൂണ്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് കൂണ്‍ ബഡിങ്ങ് ചെയ്ത് കൊടുക്കുന്നുണ്ട്.

മലപ്പുറം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലേക്ക് കൂണ്‍ ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ച് കൊടുക്കുന്നുണ്ട്. കുടുംബശ്രീ ബസാര്‍ വഴിയും കൂണും കൂണ്‍ ഉല്‍പങ്ങളും വില്‍പ്പന നടത്തുന്നത്.

Next Story

RELATED STORIES

Share it