ബിഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസ്: ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. അന്ധേരി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കോടതിയില്‍ ഹാജരായ ബിനോയ് കോടിയേരിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു.
ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ 2019 ജൂണ്‍ 13നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസ് രജിസ്റ്റര്‍ ചെയ്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കുന്നത്. യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാഫലം സമര്‍പ്പിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനാഫലം ലാബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലിസിന്റെ വിശദീകരണം.
ദുബൈയിലെ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോഴാണ് ബിനോയിയെ പരിചയപ്പെട്ടതെന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ആ ബന്ധത്തില്‍ തനിക്ക് കുഞ്ഞുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്.
RELATED STORIES
ഖത്തര്‍ ലോകകപ്പ്; ഉദ്ഘാടന മല്‍സരത്തില്‍ മാറ്റമുണ്ടാവും
10 Aug 2022 12:17 PM GMTപരിക്ക് മാറി; എംബാപ്പെ മൊണ്ടീപെല്ലിയറിനെതിരേ കളിക്കും
10 Aug 2022 11:41 AM GMTപിഎസ്ജിക്ക് പാരഡസിനെ വില്‍ക്കണം; ഡ്രസ്സിങ് റൂമില്‍ അസ്വസ്ഥത
10 Aug 2022 11:06 AM GMTമിലാന് താരത്തിനായി നാബി കീറ്റയെയും ഫിര്‍മിനോയെയും ലിവര്‍പൂള്‍ കൈവിടും
10 Aug 2022 10:21 AM GMTബ്ലാസ്റ്റേഴ്സ് റയോ വാല്‍ക്കാനോ സ്ട്രൈക്കറെ നോട്ടമിടുന്നു
10 Aug 2022 9:55 AM GMTകിരീടത്തോടെ തുടങ്ങാന്‍ റയല്‍ മാഡ്രിഡ് ഇന്ന് സൂപ്പര്‍ കപ്പിനിറങ്ങും
10 Aug 2022 8:25 AM GMT