പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാനിലെ നാഗൂര് ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
അജ്മീറിലെ സനാന ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ആശുപത്രി അധികൃതരാണ് പോലിസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് സഹോദരനെയും മറ്റ് മൂന്ന് പേരെയും പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെയുള്ള മൂന്ന് പേരാണ് പെണ്‍കുട്ടിയെ സഹോദരനൊപ്പം പലതവണ പീഡിപ്പിച്ചത്. ഇക്കാര്യം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മറച്ചുവെയ്ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
RELATED STORIES
സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ നിലമറന്ന് പെരുമാറരുത്: പോപുലര്‍...
12 Aug 2022 5:17 PM GMTന്യൂയോര്‍ക്കിലെ പ്രഭാഷണ പരിപാടിക്കിടെ എഴുത്തുകാരന് സല്മാന്...
12 Aug 2022 4:01 PM GMT'മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത'; നിർണായക ഉത്തരവുമായി...
12 Aug 2022 3:06 PM GMTതെറ്റായ അലാറം മുഴങ്ങി; ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി...
12 Aug 2022 1:20 PM GMTഎസ്എസ്എല്‍സി ചോദ്യപേപ്പര്‍ അച്ചടി അഴിമതി; പ്രതികള്‍ക്ക് തടവ് ശിക്ഷ
12 Aug 2022 12:39 PM GMT'വിചാരണ മാറ്റുന്നത് നിയമവിരുദ്ധം'; കോടതി മാറ്റത്തിനെതിരേ നടി...
12 Aug 2022 11:56 AM GMT