Latest News

ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് വര്‍ക്ക് ഷോപ്പ് ഉടമ മരിച്ചു

ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് വര്‍ക്ക് ഷോപ്പ് ഉടമ മരിച്ചു
X

നാദാപുരം: ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ വര്‍ക്ക് ഷോപ്പ് ഉടമ മരിച്ചു. വിലങ്ങാട്ടെ ആര്‍ആര്‍ ഓട്ടോഗാരിജ് വര്‍ക്ക് ഷോപ്പ് ഉടമ മഞ്ഞച്ചീളിയിലെ വെങ്ങാലില്‍ രാജേഷ് (45) ആണ് മരിച്ചത്. ഗോപിയുടെയും ലീലയുടെയും മകനാണ്.

പാനോത്ത് കുന്നില്‍ മുകളില്‍ നിന്ന് രാജേഷ് ഓടിച്ച വാഹനത്തിന് ബ്രേക്ക് കിട്ടാതെ മറിഞ്ഞു വീഴുകയായിരുന്നു.വാഹനത്തില്‍ നിന്ന് തെറിച്ചു വീണാണ് അപകടം സംഭവിച്ചത്.

മൃതദേഹം വടകര ജില്ലാ ആശുപ്രതി മോര്‍ച്ചറിയില്‍. ഇന്നു നടപടി കൃമങ്ങള്‍ പൂര്‍ത്തിയാക്കി മഞ്ഞച്ചീളിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഭാര്യ: മായ (ആലക്കോട്, കണ്ണൂര്‍). മക്കള്‍: രാഗി, രാജു, രാഹുല്‍. സഹോദരന്‍: രജനീഷ്.

Next Story

RELATED STORIES

Share it