Latest News

മുഖ്യമന്ത്രി പറഞ്ഞത് വാക്‌സിനെക്കുറിച്ചല്ലെന്ന് എ വിജയരാഘവന്‍

മുഖ്യമന്ത്രി പറഞ്ഞത് വാക്‌സിനെക്കുറിച്ചല്ലെന്ന് എ വിജയരാഘവന്‍
X

തൃശൂര്‍: കൊവിഡ് വാക്‌സിന്‍ സൗജന്യ വിതരണം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി. മുഖ്യമന്ത്രിക്കെതിരായ ആരോപണം ബാലിശമെന്ന് സിപിഎം. വാക്‌സിനെ കുറിച്ചുള്ള പ്രസ്താവന ഉത്തരവാദിത്തോടയാണ്. മുഖ്യമന്ത്രി പറഞ്ഞത് വാക്‌സിനെക്കുറിച്ചല്ല മറിച്ച് കൊവിഡ് ചികിത്സയെ കുറിച്ചാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ജ്യോതിഷ്യത്തിലും ജ്യോതിഷിയിലും വിശ്വാസമുണ്ടെന്ന് വിശ്വസിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് വസ്തുതകളെ മനസിലാക്കാതെയാകും സംസാരിക്കുന്നതെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it