Latest News

തെരഞ്ഞെടുപ്പ് ഏകോപനത്തിനായി പോൾ മാനേജർ ആപ്പ്

തെരഞ്ഞെടുപ്പ് ഏകോപനത്തിനായി പോൾ മാനേജർ ആപ്പ്
X

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ മൊബൈൽ ആപ്പാണ് പോൾ മാനേജർ. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ വേഗത്തിൽ ജില്ലാ തലത്തിൽ ലഭ്യമാക്കാനാണ് പോൾ മാനേജർ മൊബൈൽ ആപ്പ് ഉപയോഗിക്കുക. വോട്ടെടുപ്പ് ദിവസവും അതിന് മുന്നിലത്തെ ദിവസവുമാണ് പോൾ മാനേജർ ഉപയോഗിക്കുക. വോട്ടിംഗ് യന്ത്രങ്ങൾ ഏറ്റുവാങ്ങുന്നതുമുതൽ വോട്ടെടുപ്പ് കഴിഞ്ഞ് തിരിച്ച് ഏൽപ്പിക്കുന്നതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പിൽ രേഖപ്പെടുത്തും. വോട്ടെടുപ്പ് ദിവസം കൃത്യമായ ഇടവേളകളിൽ എല്ലാ ബൂത്തുകളിൽ നിന്നും വോട്ടിംഗ് ശതമാനം ആപ്പിലൂടെ ഉദ്യോഗസ്ഥർക്ക് നൽകാം. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചത്.

മുൻകൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ആപ്പിലുള്ളത്. ഇതിലൂടെ പോളിംഗ് സ്‌റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ പുറപ്പെട്ട് തിരിച്ചെത്തുന്നതു വരെയുള്ള വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തും. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കാണ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുക. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് വരുന്ന ഒ ടി പി നമ്പർ ഉപയോഗിച്ചാണ് ആപ്പ് ഓപ്പൺ ചെയ്യുന്നത്. ബൂത്തുകളിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഉദ്യോഗസ്ഥർക്ക് നമ്പർ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ ലഭിക്കും. ജില്ലാതല നോഡൽ ഓഫീസർമാർക്കാണ് പോൾ മാനേജർ ആപ്പ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കേണ്ട ചുമതല.

പോൾ മാനേജർ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മാസ്റ്റർ ട്രയിനർമാർക്ക് എൻ.ഐ.സിയുടെ ജില്ലാ ഇൻഫർ മാറ്റിക്‌സ് ഓഫീസർമാരാണ് പരിശീനം നൽകുന്നത്. പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർമാർ, ബ്ലോക്ക് ലെവൽ/ മുനിസിപ്പൽ ട്രയിനർ തുടങ്ങിയവർക്ക് നവംബർ 23 മുതൽ പരിശീലനം നൽകും. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ തുടങ്ങിയവർക്ക് ബ്ലോക്ക് ലെവൽ ട്രയിനർമാരാകും പരിശീലനം നൽകുക.

Next Story

RELATED STORIES

Share it