- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ് പ്രചാരണം: കൊവിഡ് നെഗറ്റീവെന്ന് ഉറപ്പാക്കുന്നത് അഭികാമ്യം-ഡി.എം.ഒ

തൃശൂർ: പൊതുജനങ്ങളോടുളള ധാർമ്മിക ഉത്തരവാദിത്തം കണക്കിലെടുത്തു കൊണ്ട് സ്ഥാനാർഥികളും സംഘാംഗങ്ങളും ആർ.ടി.പി.സി.ആർ/ആന്റിജൻ ടെസ്റ്റ് നടത്തി കൊവിഡ്-19 നെഗറ്റീവാണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതായിരിക്കും അഭികാമ്യമെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ജെ. റീന അറിയിച്ചു. മറ്റ് നിർദേശങ്ങൾ:
* തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുളള ഭവന സന്ദർശനത്തിന് ഒരേ സമയം മൂന്ന് പേർ മാത്രമായി നിജപ്പെടുത്താവുന്നതാണ്.
* വീടുകൾ/സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രചാരണത്തിന് പോകുന്നവർ രണ്ട് മീറ്റർ എങ്കിലും അകലം പാലിച്ച് ആളുകളോട് സംസാരിക്കുക.
* വീടുകളിൽ പ്രചാരണത്തിന് പോകുന്നവരും വീട്ടിലുളളവരും നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതും സംസാരിക്കുമ്പോൾ ഒരു കാരണവശാലും മാസ്‌ക് താഴ്ത്താൻ പാടില്ലാത്തതുമാണ്.
* പ്രചാരണത്തിന് നോട്ടീസ്/ലഘുലേഖ തുടങ്ങിയ അച്ചടി മാധ്യമങ്ങൾ പരമാവധി ഒഴിവാക്കി, സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിക്കേണ്ടതാണ്.
* പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ ഇടുങ്ങിയ മുറികളിൽ കൂടരുത്. അവ, സാമൂഹിക അകലം പാലിച്ച് ആളുകൾക്ക് ഇരിക്കാവുന്ന തരത്തിൽ വിശാലമായതും വായുസഞ്ചാരമുളളതുമായ ഹാളുകളിൽ നടത്തേണ്ടതാണ്.
* സ്ഥാനാർഥികളും ടീമംഗങ്ങളും സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ ഇടക്കിടെ കൈകൾ അണുവിമുക്തമാക്കേണ്ടതാണ്.
* പ്രചാരണത്തിന് പോകുന്നവർ കുട്ടികൾ, ഗർഭിണികൾ, 60 വയസ്സിന് മുകളിലുളളവർ, മറ്റ് അസുഖങ്ങൾ ഉളളവർ എന്നിവരുമായി സമ്പർക്കത്തിലേർപ്പെടുന്നത് ഒഴിവാക്കേണ്ടതാണ്.
* പ്രചാരണത്തിന് പോകുന്നവർ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അധിക സമയം ചെലവഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
* സ്ഥാനാർഥികളും ടീമംഗങ്ങളും വീടുകൾക്കുളളിലേക്ക് പ്രവേശിക്കുന്നതോ, ഹസ്തദാനം പോലുളള പ്രവൃത്തികളിൽ ഏർപ്പെടുന്നതോ ഒഴിവാക്കേണ്ടതാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















