Latest News

തിരഞ്ഞെടുപ്പ്: ഡിജിറ്റൽ പോസ്റ്റർ മത്സരം

തിരഞ്ഞെടുപ്പ്: ഡിജിറ്റൽ പോസ്റ്റർ മത്സരം
X

തൃശൂർ: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥികളും പൊതുജനങ്ങളും കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കണമെന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നെഹ്‌റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകൾ, എൻ.എസ്.എസ് വളണ്ടിയർമാർ (കോളേജ് തലം) എന്നിവർക്കായി തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസി(ആരോഗ്യം) ന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു. വിഷയം: സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക/സാനിറ്റെസർ ഉപയോഗിക്കുക, വായും മൂക്കും മൂടുന്ന തരത്തിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് 1250 രൂപ, 1000, 750 രൂപ എന്നിങ്ങനെ യഥാക്രമം ഓരോ വിഭാഗത്തിനും പ്രത്യേകം സമ്മാനം നൽകുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന പോസ്റ്ററുകൾ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യും. എൻട്രികൾ iecthrissur@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് നവംബർ 25ന് മുമ്പായി പേര്, സ്ഥാപനത്തിന്റെ മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: 8078181002, 9946211528, 9447919179.

Next Story

RELATED STORIES

Share it