Latest News

പാലക്കാട് ജില്ലയിൽ ഇന്ന് 185 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 185 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
X

പാലക്കാട്: ജില്ലയിൽ ഇന്ന് 185 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 98 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 82 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 5 പേർ എന്നിവർ ഉൾപ്പെടും. 973 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

ഒറ്റപ്പാലം സ്വദേശികൾ-27 പേർ

പാലക്കാട് സ്വദേശികൾ - 23 പേർ

തിരുവേഗപ്പുറ സ്വദേശികൾ- 12 പേർ

പട്ടാമ്പി, പുതുശ്ശേരി സ്വദേശികൾ -9 പേർ വീതം

കണ്ണാടി, നാഗലശ്ശേരി സ്വദേശികൾ - 8 പേർ വീതം

കരിമ്പ സ്വദേശികൾ -7 പേർ

ഓങ്ങല്ലൂർ സ്വദേശികൾ - 5 പേർ

ആനക്കര, പെരിങ്ങോട്ടുകുറിശ്ശി, വല്ലപ്പുഴ സ്വദേശികൾ- 4 പേർ വീതം

അയിലൂർ, ചെറുപ്പുളശ്ശേരി, എലപ്പുള്ളി, കൊടുവായൂർ, കോട്ടായി, കുഴൽമന്ദം, ഷൊർണൂർ സ്വദേശികൾ - 3 പേർ വീതം

എലവഞ്ചേരി, എരിമയൂർ, കണ്ണമ്പ്ര, കിഴക്കഞ്ചേരി, കുത്തന്നൂർ, മാത്തൂർ, മുണ്ടൂർ, നല്ലേപ്പിള്ളി, പരുതൂർ, പട്ടിത്തറ, പുതുപ്പരിയാരം സ്വദേശികൾ - 2 പേർ വീതം

അഗളി, അലനല്ലൂർ, കപ്പൂർ, കാരാകുറുശ്ശി, കാവശ്ശേരി, കൊടുമ്പ്, കൊല്ലങ്കോട്, കോങ്ങാട്, കൊപ്പം, കോട്ടോപ്പാടം, കുലുക്കല്ലൂർ, ലക്കിടി- പേരൂർ, മണ്ണൂർ, മരുതറോഡ്, നെല്ലായ, നെന്മാറ, പറളി, തരൂർ, തിരുമിറ്റക്കോട്, തൃക്കടീരി, തൃത്താല, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5661 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തിരുവനന്തപുരം,ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേർ കണ്ണൂർ, 44 പേർ തൃശ്ശൂർ, 25 പേർ കോഴിക്കോട്, 36 പേർ എറണാകുളം, 93 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it