നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് താലൂക്ക്, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കും. ഇവ പരിശോധിച്ച് സ്വന്തം പേരും കുടുംബാംഗങ്ങളുടെ പേരും വോട്ടര്‍പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ www.nvsp.in ലും പ്ലേസ്റ്റോറില്‍ നിന്നും 'വോട്ടര്‍ ഹെല്‍്പ് ലൈന്‍' ആപ്പ് ഡൗണ്‍ലോഡ് ചെയ്തും വോട്ടര്‍ പട്ടിക പരിശോധിച്ച് പേര് ചേര്‍ക്കല്‍, തെറ്റുതിരുത്തല്‍, ഒഴിവാക്കലുകള്‍, സ്ഥാനമാറ്റം എന്നിവ വരുത്തുന്നതിനും അപേക്ഷിക്കാം.
ആക്ഷേപങ്ങളും അവകാശങ്ങളും സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. അന്തിമ വോട്ടര്‍ പട്ടിക 2021 ജനുവരി 15ന് പ്രസിദ്ധീകരിക്കും.
RELATED STORIES
മലപ്പുറത്തെ 75 എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് എപി.ജെ സ്കോളര്‍ഷ്:...
11 Aug 2022 8:55 AM GMTനടിയെ ആക്രമിച്ച കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ദിലീപിന്...
11 Aug 2022 8:44 AM GMTമാധ്യമങ്ങളെ നയിക്കുന്നത് ഭയം; ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായാല്‍...
11 Aug 2022 8:39 AM GMTഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു
11 Aug 2022 8:28 AM GMTസൂപ്പർ ഹിറ്റായി തീരമൈത്രി ഭക്ഷണശാലകൾ; വിറ്റുവരവ് നാലര കോടി പിന്നിട്ടു
11 Aug 2022 8:06 AM GMTബാബരി തകർത്തപോലെ ഈദ്ഗാഹ് ടവർ തകർക്കുമെന്ന് ഭീഷണി
11 Aug 2022 8:02 AM GMT