കോൺഗ്രസ്സിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച സ്ഥാനാര്‍ത്ഥി ഇരുട്ടി വെളുത്തപ്പോള്‍ ബിജെപി സ്ഥാനാർത്ഥിയായി

കൊല്ലം: കോൺഗ്രസ്സിന് വേണ്ടി മത്സരിക്കാന്‍ തീരുമാനിച്ച് പ്രചാരണത്തിന് ഇറങ്ങിയ സ്ഥാനാര്‍ത്ഥി ഇരുട്ടി വെളുത്തപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി.
കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിന്ന് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ശ്രീജ ചന്ദ്രനാണ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയത്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് സ്ഥാനാര്‍ത്ഥിയെ ബിജെപിയിലെത്തിച്ചത്.
ഡിവിഷനില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ആണ് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ഥന ആരംഭിച്ചത്. ഇത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. മൂന്ന് പേരും ഓരോ നേതാക്കളുടെ പിന്തുണയോടെയായിരുന്നു മത്സരിക്കാന്‍ രംഗത്തെത്തിയത്.
കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം എ.കെ.ഹഫീസിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ശ്രീജ ചന്ദ്രന്‍ എത്തിയത്. നയന ഗംഗ, അനിത എന്നിവരായിരുന്നു ഇവര്‍ക്കൊപ്പം തന്നെ ഡിവിഷനില്‍ മത്സരത്തിനായി എത്തിയത്. അനുനയ ശ്രമങ്ങള്‍ക്ക് തയ്യാറാകാതെ മൂന്ന് പേരും ഒരു പോലെ വോട്ടഭ്യര്‍ഥന ആരംഭിച്ചതോടെ ഡി.സി.സി സമവായ ശ്രമം നടത്താനായി പ്രത്യേക കമ്മിറ്റിയെ വെച്ചു. ഇത് പരാജയപ്പെട്ടതോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപി പാളയത്തിൽ എത്തിയത്.
RELATED STORIES
'ഇടം' പദ്ധതി നാടിനെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കും: മന്ത്രി പി എ...
11 Aug 2022 3:17 PM GMTകൊച്ചിയില്‍ ആറാംക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിച്ചു; അറസ്റ്റ്
11 Aug 2022 2:45 PM GMTസ്വാതന്ത്ര്യം അര്‍ത്ഥവത്താകണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും തുല്ല്യനീതി ...
11 Aug 2022 2:24 PM GMTകോട്ടയത്ത് 50 പവന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; വൈദികന്റെ മകൻ...
11 Aug 2022 2:18 PM GMTവന്യജീവി ആക്രമണം: അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി
11 Aug 2022 1:57 PM GMTഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
11 Aug 2022 1:30 PM GMT