Latest News

മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് നരോത്തം മിശ്രയ്ക്ക്

മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് നരോത്തം മിശ്രയ്ക്ക്
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. കൊവിഡ് ബാധ വ്യാപമായ സാഹചര്യത്തില്‍ അധികാരമേറ്റ മന്ത്രിമാരില്‍ നരോത്തം മിശ്രയ്ക്കാണ് ആരോഗ്യവകുപ്പ്. കമല്‍ പട്ടേല്‍ കൃഷി, തുല്‍സി സിലാവത്ത് ജലസേചനം, ഗോവിന്ദ് സിങ് രജപുതിന് ഭക്ഷ്യവകുപ്പ്, മീന സിങ്ങ് ആദിവാസിക്ഷേമം.അഞ്ച് പേരും ഇന്നലെയാണ് പ്രതിജ്ഞ ചെയ്തത്.

കൊവിഡ് 19 സാഹചര്യത്തെ മുന്നില്‍ കണ്ടാണ് വകുപ്പുകള്‍ വിഭജിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ മന്ത്രിസഭാ വികസനം വീണ്ടുമുണ്ടാവും. ഇപ്പോള്‍ മന്ത്രിമാര്‍ക്ക് അഡിഷണല്‍ ഡ്യൂട്ടിയായാണ് വകുപ്പുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. നരോത്തം മിശ്രയ്ക്കാണ് ടെസ്റ്റിങ് മുതല്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ജോലികളുടെ മുഖ്യചുമതലയെങ്കിലും മറ്റ് മന്ത്രിമാര്‍ക്കും കൊവിഡുമായി ബന്ധപ്പെട്ട ജോലികള്‍ ഏല്‍പ്പിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it