- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതുമാപ്പ്: 6000 ഇന്ത്യക്കാര്‍ മെയ് 5 മുതല്‍ രാജ്യം വിടുമെന്ന് മേജര്‍ ജനറല്‍

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിനോട് അനുബന്ധിച്ചുള്ള ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലെത്തിയ അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ മെയ് 5 മുതല്‍ സ്വദേശത്തേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി മേജര്‍ ജനറല്‍ അബ്ദിന്‍ അല്‍ അബ്ദിന്‍ പറഞ്ഞു.
അനധികൃത താമസക്കാരുടെ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയതായും പൗരന്മാരെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതില്‍ അവര്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതില്‍ നിലവില്‍ തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മേജര്‍ ജനറല്‍.
അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ മെയ് 25ന് മുമ്പ് സ്വദേശത്തേക്ക് തിരിച്ചെത്താന്‍ ഇന്ത്യ അനുവദിക്കില്ലെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ ശരിയല്ലെന്നും ഇദ്ദേഹം പറഞ്ഞു.
നിലവിലെ സൂചനപ്രകാരം മെയ് 5 മുതല്‍ ഇവര്‍ യാത്ര തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ എത്തിയവരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായും മേജര്‍ ജനറല്‍ പറഞ്ഞു.
ഏകദേശം 6000 ഇന്ത്യക്കാര്‍ പൊതുമാപ്പിനോട് അനുബന്ധിച്ചുള്ള ആനുകൂല്യം പ്രയോജനപ്പെടുത്താനെത്തിയതായാണ് കണക്കുകള്‍. ഏപ്രില്‍1 മുതല്‍ 30 വരെയാണ് പൊതുമാപ്പ് കാലാവധി. ഇന്ന് മുതല്‍ ശ്രീലങ്കന്‍ പൗരന്മാര്‍ക്കാണ് അനുവദിക്കപ്പെട്ട സമയം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















