Big stories

ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി; കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി; കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. അടുത്ത ഒരാഴ്ച കടുത്ത നിയന്ത്രണങ്ങളുണ്ടായേക്കുമെന്നും സൂചനയുണ്ട്. പൂര്‍ണ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് അത് നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഏപ്രില്‍ 20 വരെ കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷമായി പരിശോധിക്കും. അതിനു ശേഷം രോഗബാധ വ്യാപിക്കുന്നില്ലെങ്കില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. ഒരാഴ്ച സ്വീകരിക്കുന്ന നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് നാളെ അറിയിക്കും.

കൊവിഡ് പ്രതിരോധത്തില്‍ രാജ്യം വിജയിച്ചുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോക്ക് ഡൗണ്‍ വിജയകരമായ നീക്കമായിരുന്നു. രോഗവ്യാപനത്തെ രാജ്യം പിടിച്ചുനിര്‍ത്തി. രാജ്യത്തെ കൊറോണ രോഗബാധ കുറയുന്നതില്‍ പൗരന്മാരുടെ പങ്ക് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. കൊവിഡ് പോരാട്ടത്തില്‍ രാജ്യത്തെ ഓരോ പൗരനും സൈനികനാണ്. ജനങ്ങള്‍ ഈ സമയത്ത് വലിയ ത്യാഗമാണ് സഹിക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ നീക്കങ്ങളോട് സഹകരിച്ച ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

രോഗബാധ തുടങ്ങിയ സമയത്തു തന്നെ നടപടിയെടുത്തത് രാജ്യത്തിന് തുണയായി. ഇക്കാര്യത്തില്‍ ഇന്ത്യ വലിയ രാജ്യങ്ങളേക്കാള്‍ മുന്നിലാണ്. മറ്റു പലയിടങ്ങളിലും രോഗബാധ ഇന്ത്യയേക്കാള്‍ കൂടുതലാണ്. അവിടങ്ങളില്‍ 30 ശതമാനം കേസുകള്‍ അധികമാണ്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിച്ച് സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Next Story

RELATED STORIES

Share it