Latest News

കൊവിഡ് 19: വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ കേന്ദ്രനിയന്ത്രണം; പ്രതിഷേധം പുകയുന്നു

കൊവിഡ് 19: വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ കേന്ദ്രനിയന്ത്രണം; പ്രതിഷേധം പുകയുന്നു
X

ന്യൂഡല്‍ഹി: കൊവിഡ് രോഗപ്രതിരോധത്തില്‍ സുപ്രധാനമായ വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തി. മാസ്‌ക്ക്, വെന്റിലേറ്റര്‍, ഗ്ലൗസ് തുടങ്ങിയ മെഡിക്കല്‍ ഉല്പന്നങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 2ന് പുറത്തിറങ്ങിയ സര്‍ക്കുലറിലാണ് കൊറോണ വൈറസ് ചികില്‍സയില്‍ ഉപയോഗിക്കേണ്ട വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറങ്ങിയ സര്‍ക്കുലറില്‍ കേന്ദ്ര സര്‍ക്കാര്‍ അണ്ടര്‍ സെക്രട്ടറി ജി കെ പിള്ളയാണ് ഒപ്പുവച്ചിരിക്കുന്നത്. ദുരന്തനിവാരണ നിയമം 2005 പ്രകാരമാണ് നടപടി.

പുതിയ സര്‍ക്കുലര്‍ അനുസരിച്ച് മാസ്‌ക്ക്, പിപിഇ, ഗ്ലൗസ് വെന്റിലേറ്റര്‍ എന്നിവ ആവശ്യമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനെ അറിയിക്കണം. കേന്ദ്രം ലഭ്യതയ്ക്കനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് എത്തിച്ചുനല്‍കും.

അതേസമയം പുതിയ സര്‍ക്കുലര്‍ ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ലംഘനമാണെന്ന് വിവിധ സംസ്ഥാനങ്ങള്‍ പ്രതികരിച്ചു. ആരോഗ്യം ഒരു സംസ്ഥാന വിഷയമാണെന്നും പുതിയ സര്‍ക്കുലര്‍ വഴി ബിജെപി സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും മഹാരാഷ്ട്രയിലെ സീനിയര്‍ മന്ത്രിയായ വികാസ് അഘാഡി പ്രതികരിച്ചു. മഹാരാഷ്ട്രയിലെ വിവിധ പ്രാദേശിക ആശുപത്രികള്‍ ഇത്തരം സുരക്ഷാഉപകരണങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുന്നതിനിടയിലാണ് സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയില്‍ വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം ആരോഗ്യമേഖലയെ കനത്ത തോതില്‍ ബാധിച്ചുകഴിഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it