കൊവിഡ് 19: വുഹാനില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു

വുഹാന്‍: ലോകത്തിലെ കൊവിഡ് രോഗബാധയുടെ കേന്ദ്രമായിരുന്ന ചൈനയിലെ വുഹാനില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. വാഹനങ്ങള്‍ വ്യാപകമായി നിരത്തിലിറങ്ങി. ട്രയിനുകള്‍ ഓടിത്തുടങ്ങി, യാത്രാ വിലക്കുകള്‍ നീക്കി. എക്‌സ്പ്രസ് വേയും സജീവമായി. പതിനൊന്നാഴ്ച അടച്ചിട്ടശേഷമാണ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചത്.
ടോള്‍ ഗേറ്റുകളെല്ലാം പ്രവര്‍ത്തനക്ഷമമായി. നഗരത്തിലെ ബാരിക്കേഡുകള്‍ ഇന്നലെ അര്‍ധരാത്രി പോലിസും അധികാരികളും ചേര്‍ന്ന് നീക്കം ചെയ്തുവെന്ന് സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.
അതേസമയം റെയില്‍വേയില്‍ യാത്രചെയ്യുന്നവരെ തെര്‍മല്‍ചെക്കപ്പിന് വിധേയമാക്കുന്നത് ഇനിയും തുടരും. എല്ലാവരോടും മാസ്‌ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.യാത്രകള്‍ പുനരാരംഭിക്കുന്നതിനു മുമ്പ് റെയില്‍വേയും മറ്റ് പൊതുവാഹനങ്ങളും വൈറസ് വിമുക്തമാക്കിയിട്ടുണ്ട്.
വുഹാനില്‍ നിന്നുള്ള ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ ഇന്ന് ആരംഭിച്ചു.വിമാനജോലിക്കാര്‍ സുരക്ഷാ ഉപകരണങ്ങളുമായാണ് യാത്രക്കാരെ സ്വീകരിച്ചത്.
ജനുവരി 23നാണ് വുഹാനില്‍ യാത്രാ വിലക്കുകളും തുടര്‍ന്ന് ലോക്ക് ഡൗണും പ്രഖ്യാപിച്ചത്.