Latest News

താനൂരില്‍ ട്രോമാ കെയര്‍ പ്രവര്‍ത്തകന് വെട്ടേറ്റു

താനൂരില്‍ ട്രോമാ കെയര്‍ പ്രവര്‍ത്തകന് വെട്ടേറ്റു
X

പരപ്പനങ്ങാടി: താനൂര്‍ പണ്ടാരകടപ്പുറം സ്വദേശിയായ ട്രോമാ കെയര്‍ പ്രവര്‍ത്തകന് വെട്ടേറ്റു. താനൂര്‍ പണ്ടാരകടപ്പുറം പോറുകടവത്ത് കുഞ്ഞാവയുടെ മകന്‍ ജാബിര്‍(27)നാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെയാണ് ആയുധങ്ങളുമായി എത്തിയ അക്രമിസംഘം ഇയാളെ ആക്രമിച്ചത്. വീട്ടിലേക്ക് വരുന്ന വഴിയാണ് ആക്രമണമുണ്ടായത്.

ട്രോമാ കെയറിന്റെ സജീവപ്രവര്‍ത്തകനായ ജാബിര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസുമായി സഹകരിച്ച് പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. കൈക്കും കാലിനും വെട്ടേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it