Latest News

അഞ്ഞൂറോളം അന്തര്‍സംസ്ഥാന ചരക്കുവാഹനങ്ങള്‍ക്ക് പാസുകള്‍ വിതരണം ചെയ്തു

അഞ്ഞൂറോളം അന്തര്‍സംസ്ഥാന ചരക്കുവാഹനങ്ങള്‍ക്ക് പാസുകള്‍ വിതരണം ചെയ്തു
X

മലപ്പുറം: കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കാലയളവില്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ചരക്കുവാഹനങ്ങള്‍ക്കായി ഇതുവരെ അഞ്ഞൂറോളം പാസുകള്‍ വിതരണം ചെയ്തതായി മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ പി. മുരളീധരന്‍ അറിയിച്ചു. പാസിന്റെ കാലാവധി ഏഴില്‍ നിന്ന് 14 ദിവസമാക്കി ഉത്തരവിറങ്ങിയതിനെ തുടര്‍ന്ന് നിലവില്‍ ഏഴ് ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒരാഴ്ച കൂടി നീട്ടി നല്‍കുന്നതിനായി നേരത്തെ ലഭിച്ച അനുമതി പത്രവുമായി ഹാജരായാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ചെക്ക് പോസ്റ്റുകള്‍ കടക്കുന്നതിന് റവന്യു, ആര്‍.ടി.ഒ, ആരോഗ്യ വകുപ്പ് എന്നിവര്‍ സംയുക്തമായി അനുവദിക്കുന്ന പാസാണ് ഏഴില്‍ നിന്ന് 14 ദിവസമാക്കി കഴിഞ്ഞ ദിവസം കലക്ടര്‍ ഉത്തരവിട്ടത്. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളില്‍ പോയി മടങ്ങി വരുന്ന െ്രെഡവറും സഹായിയും 14 ദിവസം നീരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശത്തിനും കലക്ടര്‍ ഇളവ് നല്‍കിയിരുന്നു. ഇവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി പ്രത്യേകിച്ച് രോഗലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിച്ചാല്‍ വീണ്ടും യാത്രാനുമതി നല്‍കാനാണ് തീരുമാനം.

Next Story

RELATED STORIES

Share it