Latest News

ലോക്ഡൗണ്‍ കാലത്ത് കുട്ടികളിലേക്ക് വ്യത്യസ്ത പരിപാടികളുമായി ജൂനിയര്‍ ഫ്രന്റ്‌സ്

ലോക്ഡൗണ്‍ കാലത്ത് കുട്ടികളിലേക്ക് വ്യത്യസ്ത പരിപാടികളുമായി ജൂനിയര്‍ ഫ്രന്റ്‌സ്
X

കോഴിക്കോട്: എന്‍ജോയ് ദ ലോക് ഡൗണ്‍ എന്ന പേരില്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി വിവിധ പരിപാടികളുമായി ജൂനിയര്‍ ഫ്രന്റ്‌സ്. ഓണ്‍ലൈന്‍ മെഗാ ക്വിസ് മത്സരം, ആഴ്ചതോറുമുള്ള മത്സരങ്ങള്‍, ചിത്രരചന, പ്രതികരണം, വോയ്‌സ്, കൊളാഷ് തയ്യാറാക്കല്‍, ക്രിയേറ്റിവിറ്റി വര്‍ദ്ധിപ്പിക്കാനുള്ള കളികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കളികള്‍ ക്രമീകരിച്ചിരിക്കുന്നത്. പൂര്‍ണമായും ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായിക്കുമെന്ന് ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.

അവധിക്കാലത്ത് വീട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുന്നതു മൂലം അസ്വസ്ഥമാകുന്ന കുഞ്ഞുമനസ്സുകളില്‍ ക്രിയാത്മകവും വൈവിധ്യ പൂര്‍ണവുമായ പരിപാടികളിലൂടെ വിനോദവും വിജ്ഞാനവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബബന്ധങ്ങള്‍ ഊര്‍ജസ്വലമാക്കുക വഴി സാമൂഹത്തില്‍ മാനസികാരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

ഓണ്‍ലൈന്‍ മെഗാ ക്വിസ് മത്സരത്തിന് സമ്മാനമായി സൈക്കിളും ജില്ലയിലെ വിജയികള്‍ക്ക് 36 ഫുട്‌ബോളുകളും നല്‍കും. കുട്ടികളെ അറിവിന്റെയും കളിയുടെയും മേഖലയില്‍ ചേര്‍ത്തു നിര്‍ത്തുകയാണ് ജൂനിയര്‍ ഫ്രന്റ്‌സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജൂനിയര്‍ ഫ്രന്റ്‌സ് കേരളം എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

Next Story

RELATED STORIES

Share it