Latest News

ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കായി സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നു

ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കായി സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നു
X

പയ്യോളി: കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കായി കൂടുതല്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കും. പയ്യോളിയിലെ തീര്‍ത്ഥ ഹോട്ടല്‍, നന്തിയിലെ ശ്രീ സത്യസായി സ്‌കൂള്‍, കൊയിലാണ്ടിയിലെ ടി.കെ.അപ്പാര്‍ട്ട്‌മെന്റ്, മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് എന്നിവയാണ് ഏറ്റടുക്കുന്നത്. കൂടാതെ മറ്റു സ്ഥാപനങ്ങളും കൊറോണ വാര്‍ഡുകള്‍ ഒരുക്കുന്നതിനായി ഏറ്റടുക്കുമെന്നാണ് അറിയുന്നത്.

Next Story

RELATED STORIES

Share it