Latest News

ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് കൊലയാളിക്ക് മരണം വരെ തടവ്

ആസ്‌ട്രേലിയന്‍ പൗരനായ ക്രിസ്ത്യന്‍ തീവ്രവാദി 29കാരനായ ബ്രെന്റണ്‍ ടാരന്റിനെയാണ് ന്യൂസിലാന്റ് സുപ്രിം കോടതി ശിക്ഷിച്ചത്.

ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് കൊലയാളിക്ക് മരണം വരെ തടവ്
X

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു പള്ളികളിലായി വെള്ളിയാഴ്ച പ്രാര്‍ഥനക്ക് എത്തിയ 51 മുസ്‌ലിംകളെ വെടിവെച്ചു കൊന്ന പ്രതിക്ക് കോടതി മരണം വരെ തടവു ശിക്ഷ വിധിച്ചു. ആസ്‌ട്രേലിയന്‍ പൗരനായ ക്രിസ്തീയ തീവ്രവാദി 29കാരനായ ബ്രെന്റണ്‍ ടാരന്റിനെയാണ് ന്യൂസിലാന്റ് സുപ്രിം കോടതി ശിക്ഷിച്ചത്. പരോളില്ലാത്ത തടവ് ശിക്ഷയാണ് അനുഭവിക്കേണ്ടത്. ന്യൂസിലാന്റില്‍ ആദ്യമായാണ് ഇത്തരത്തില്‍ ശിക്ഷ വിധിക്കുന്നത്.

പ്രതിയെ മനുഷ്യനോ മൃഗമോ ആയി കാണാനാവില്ലെന്ന് സുപ്രിം കോടതി ജഡ്ജി കാമറൂണ്‍ മാണ്ടര്‍ വിധിന്യായത്തില്‍ പറഞ്ഞു. ''നിങ്ങളുടെ കുറ്റകൃത്യങ്ങള്‍ വളരെ ദുഷിച്ചതാണ്, നിങ്ങള്‍ മരിക്കുന്നതുവരെ നിങ്ങളെ തടങ്കലില്‍ വച്ചാലും ശിക്ഷയുടെയും നിന്ദയുടെയും ആവശ്യകതകള്‍ തീര്‍ന്നുപോവുകയില്ല.

നിങ്ങള്‍ ഈ രാജ്യത്ത് പ്രത്യേക സമുദായത്തിലെ അംഗങ്ങളോടുള്ള ശത്രുതയുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിനെത്തിയത്. നിങ്ങളുടെ ഹൃദയത്തില്‍ നിലനില്‍ക്കുന്ന വിദ്വേഷത്തിന് ഇവിടെ സ്ഥാനമില്ല - അതിന് എവിടെയും സ്ഥാനമില്ല,' ജഡ്ജി മാണ്ടര്‍ പറഞ്ഞു.

2019 മാര്‍ച്ച് 15നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ ബ്രെന്റണ്‍ ടാരന്റ് കൂട്ടക്കൊല നടത്തിയത്. 51 കൊലപാതക കുറ്റങ്ങള്‍, 40 കൊലപാതകശ്രമങ്ങള്‍, ഒരു ഭീകരവാദ കുറ്റം എന്നിവയാണ് പ്രതിക്കെതിരില്‍ ചുമത്തിയത്. ആദ്യം അല്‍ നൂര്‍ പള്ളിയിലേക്ക് പോയി വെടിവെപ്പ് നടത്തിയ ബ്രെന്റണ്‍ ടാരന്റ് പിന്നീട് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ലിന്‍വുഡ് പള്ളിയിലേക്ക് കാറോടിച്ച് പോയി അവിടെയും കൂട്ടക്കൊല നടത്തുകയായിരുന്നു.

Next Story

RELATED STORIES

Share it