Latest News

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി: ലണ്ടനില്‍ അടിയന്തര ലോക്ക് ഡൗണ്‍

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി: ലണ്ടനില്‍ അടിയന്തര ലോക്ക് ഡൗണ്‍
X

ലണ്ടന്‍: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടന്‍ അടിയന്തരമായി വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ 16 ദശലക്ഷം പേര്‍ വീണ്ടും വീടുകളില്‍ അടച്ചുപൂട്ടി കഴിയേണ്ടിവരും. ലണ്ടന്‍, തെക്കുകിഴക്കന്‍ ഇംഗ്ലണ്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ ദിവസങ്ങളില്‍ എല്ലാ തരത്തിലുള്ള സാമൂഹിക സമ്പര്‍ക്കങ്ങള്‍ക്കും നിരേധനമേര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പൗരന്മാരും അവരാവരുടെ പ്രദേശങ്ങള്‍ക്കുള്ളില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിക്കാനിരിക്കേയാണ് പുതിയ ഭീഷണി പൊട്ടിപ്പുറപ്പെട്ടത്. പുതുതായി കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദം വേഗത്തില്‍ പ്രസരിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ തിരിച്ചറിഞ്ഞ കൊവിഡ് വൈറസിനേക്കാള്‍ പ്രസരണ ശേഷി കൂടുതലാണ് ഇപ്പോള്‍ കണ്ടെത്തിയ വൈറസിന്. ഏതാനും ദിവസങ്ങളായി കൊവിഡ് വ്യാപനം വര്‍ധിച്ചതിനു പിന്നില്‍ പുതിയ ഇനം വൈറസിന്റെ സാന്നിധ്യമാണെന്നാണ് കരുതപ്പെടുന്നത്.

വൈറസ് അതിന്റെ സ്വഭാവം മാറ്റുമ്പോള്‍ നമ്മുടെ പ്രതിരോധത്തിലും മാറ്റമുണ്ടാകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

കൊവിഡ് 19 കേസുകളുടെ നിരക്ക് കഴിഞ്ഞ ഒരാഴ്ചയായി ലണ്ടനില്‍ ഇരട്ടിയിലധികമായി വര്‍ധിച്ചിരുന്നു. പുതുതായി കണ്ടെത്തിയ വൈറസിന്റെ സ്വഭാവമനുസരിച്ച് 60 ശതമാനവും പുതിയ അണുബാധയ്ക്ക് കാരണമായതായി കരുതപ്പെടുന്നു.

ലണ്ടനും അതിന്റെ പ്രാന്തപ്രദേശങ്ങളിലുമാണ് പുതുതായി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അവശ്യവസുത്തക്കള്‍ക്കല്ലാത്ത എല്ലാ കടകളും അയച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. രാജ്യത്തെ 31 ശതമാനം പേരെ ബാധിക്കുന്നതാണ് പുതിയ ലോക്ക് ഡൗണ്‍. വേണ്ടിവന്നാല്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോയേക്കുമെന്നും സൂചനയുണ്ട്.

Next Story

RELATED STORIES

Share it