നടിയെ ആക്രമിച്ച കേസ്: പുതിയ പ്രൊസിക്യൂട്ടറെ നിയമിച്ചു
സ്പ്യെഷൽ പ്രൊസിക്യൂട്ടർ അഡ്വ. അനിൽ കുമാർ രാജിവച്ച ഒഴിവിലേക്കാണ് നിയമനം.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ പ്രൊസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി. അഡീഷണൽ പബ്ലിക് പ്രൊസിക്യൂട്ടർ കെ ബി സുനിൽ കുമാറാണ് പുതിയ പ്രൊസിക്യൂട്ടർ. വ്യാഴാഴ്ച സുനിൽ കുമാർ സർക്കാരിനായി കോടതിയിൽ ഹാജരാവും. സ്പ്യെഷൽ പ്രൊസിക്യൂട്ടർ അഡ്വ. അനിൽ കുമാർ രാജിവച്ച ഒഴിവിലേക്കാണ് നിയമനം.
കോടതിയുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടർന്നായിരുന്നു രാജി. പത്ത് ദിവസത്തിനുളളിൽ പ്രൊസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിലവിൽ പ്രൊസിക്യൂഷൻ അഭിഭാഷക സംഘത്തിനുളള സുനിൽകുമാറിനോടുതന്നെ സർക്കാരിനായി ഹാജരാവാൻ ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷൻ നിർദേശിച്ചത്. ഇതിനിടെ രാജിവച്ച അനിൽകുമാറിനെത്തന്നെ സ്പ്യെഷൽ പ്രൊസിക്യൂട്ടറായി തിരികെ കൊണ്ടുവരാനുളള ശ്രമങ്ങൾ അന്വേഷണസംഘം തുടരുന്നുണ്ട്.
RELATED STORIES
തകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMTഎതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാഷിസ്റ്റ് രീതി; ന്യൂസ്...
4 Oct 2023 10:04 AM GMT