Latest News

സിഐടിയുവിന് പുതിയ നേതൃത്വം; അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി എളമരം കരീം

സുദീപ് ദത്ത അഖിലേന്ത്യാ പ്രസിഡന്റ്

സിഐടിയുവിന് പുതിയ നേതൃത്വം; അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി എളമരം കരീം
X

വിശാഖപട്ടണം: സിഐടിയുവിന് പുതിയ ദേശീയ നേതൃത്വം. ജനറല്‍ സെക്രട്ടറിയായി എളമരം കരീമിനെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മലയാളിയാണ് എളമരം കരീം. വിശാഖപ്പട്ടണത്ത് നടന്ന പതിനെട്ടാം സമ്മേളനത്തില്‍ സുദീപ് ദത്തയെ അഖിലേന്ത്യ പ്രസിഡന്റായും തിരഞ്ഞെടുത്തു. സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് അഥവാ സിഐടിയുവിന്റെ ഏഴാമത് ജനറല്‍ സെക്രട്ടറിയാണ് എളമരം കരീം.

നിലവില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് എളമരം കരീം. രണ്ടാമത്തെ തവണയാണ് ഒരു മലയാളി സിഐടിയുവിന്റെ തലപ്പെത്തുന്നത്. ഇ ബാലാനന്ദനാണ് നേരത്തെ സംഘടനയുടെ ദേശീയ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. 1991 മുതല്‍ 2000 വരെ സംഘടനയുടെ പ്രസിഡന്റായിരുന്നു ഇ ബാലാനന്ദന്‍. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എളമരം കരീമിന് പകരക്കാരനായി എം വി ജയരാജന്‍ വന്നേക്കും.

13 ഉപാധ്യക്ഷന്മാരേയും 23 സെക്രട്ടറിമാരേയും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. എം സായ്ബാബുവാണ് ട്രഷറര്‍. വൈസ് പ്രസിഡന്റുമാര്‍- തപന്‍ സെന്‍, കെ ഹേമലത, ടി പി രാമകൃഷ്ണന്‍, എ സൗന്ദര്‍രാജന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, അനാദി സാഹു, പി നന്ദകുമാര്‍, ഡി എല്‍ കാരാട്, മാലതി ചിത്തിബാബു, കെ ചന്ദ്രന്‍പിള്ള, ബിഷ്ണു മഹാന്തി, ചുക്ക രാമുലു, ജി ബേബിറാണി.

സെക്രട്ടറിമാര്‍- എസ് ദേവ്‌റോയ്, കഷ്മിര്‍ സിങ് താക്കൂര്‍, ജി സുകുമാരന്‍, ഡി ഡി രാമാനന്ദന്‍, എ ആര്‍ സിന്ധു, എസ് വരലക്ഷ്മി, മീനാക്ഷി സുന്ദരം, ഉഷ റാണി, മധുമിത ബന്ദോപാധ്യായ, ആര്‍ കരുമലായന്‍, തപന്‍ ശര്‍മ, പ്രമോദ് പ്രധാന്‍, കെ എന്‍ ഉമേഷ്, നരസിംഹ റാവു, ദീപ കെ രാജന്‍, ലളിത് മോഹന്‍ മിശ്ര, പലാദുഗു ഭാസ്‌കര്‍, കെ എന്‍ ഗോപിനാഥ്, സിയ ഉള്‍ ആലം, ശങ്കര്‍ ദത്ത, എസ് കണ്ണന്‍, ജിബന്‍ സാഹ, സുരേഖ. സ്ഥിരം ക്ഷണിതാക്കള്‍- എ കെ പദ്മനാഭന്‍, മണിക് ദേ, എ വി നാഗേശ്വര റാവു.

Next Story

RELATED STORIES

Share it