Latest News

ഹൈക്കോടതികളില്‍ പുതിയ ജസ്റ്റിസുമാര്‍, 22 ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം; ശുപാര്‍ശയുമായി സുപ്രിംകോടതി കൊളീജിയം

ഹൈക്കോടതികളില്‍ പുതിയ ജസ്റ്റിസുമാര്‍, 22 ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം; ശുപാര്‍ശയുമായി സുപ്രിംകോടതി കൊളീജിയം
X

ന്യൂഡല്‍ഹി: ഹൈക്കോടതികളില്‍ പുതിയ ജസ്റ്റിസുമാരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത് സുപ്രിം കോടതി കൊളീജിയം. 22 ജഡ്ജിമാരെ സ്ഥലം മാറ്റാനും കൊളീജിയം തീരുമാനിച്ചു. ജുഡീഷ്യല്‍ നിയമനങ്ങളിലും ഉത്തരവാദിത്തത്തിലും സുതാര്യത വര്‍ധിപ്പിക്കുന്നതിനായി സുപ്രിംകോടതി അടുത്തിടെ സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് പുനഃസംഘടന

മധ്യപ്രദേശ്, കര്‍ണാടക, ഗുവാഹത്തി, പട്ന, ജാര്‍ഖണ്ഡ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങള്‍ സംബന്ധിച്ചാണ് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്.

മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സച്ച്ദേവയെ നിയമിച്ച് കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് വിഭു ബക്രുവിനെ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളിജിയം ശുപാര്‍ശ ചെയ്തു. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അശുതോഷ് കുമാറിനെയും പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിനെയും ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് തര്‍ലോക് സിംഗ് ചൗഹാനെയും കൊളീജിയം ശുപാര്‍ശ ചെയ്തു.

2024 മെയ് മാസത്തില്‍ കര്‍ണാടകയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് കാമേശ്വര റാവു ഉള്‍പ്പെടെ നാല് പുതിയ ജഡ്ജിമാരെ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമിക്കും എന്നത് ശ്രദ്ധേയമാണ്.ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റാന്‍ നിര്‍ദേശിക്കപ്പെട്ട മൂന്ന് ജഡ്ജിമാര്‍ പഞ്ചാബ്, ഹരിയാന, ബോംബെ ഹൈക്കോടതികളില്‍ നിന്നുള്ളവരാണ്.

Next Story

RELATED STORIES

Share it