Latest News

കേരളത്തില്‍ പുതിയ അഞ്ചു ജില്ലകള്‍ക്ക് സാധ്യതയുണ്ട് :വി ടി ബല്‍റാം

കേരളത്തില്‍ പുതിയ അഞ്ചു ജില്ലകള്‍ക്ക് സാധ്യതയുണ്ട് :വി ടി ബല്‍റാം
X

പാലക്കാട്: കേരളത്തിലെ ജില്ലകളെ പുനക്രമീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. സംസ്ഥാനത്ത് പുതുതായി കുറഞ്ഞത് അഞ്ചു ജില്ലകള്‍ക്കെങ്കിലും സാധ്യതയുണ്ടെന്നതാണ് തന്റെ വ്യക്തിപരമായ നിരീക്ഷണമെന്നാണ് ബല്‍റാം വ്യക്തമാക്കിയത്. ഇത് പാര്‍ട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക നിലപാടല്ലെന്നും തന്റെ വ്യക്തിപരമായ നിരീക്ഷണമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

നിലവിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുനക്രമീകരിച്ച് ഒരു പുതിയ ജില്ല രൂപീകരിക്കാമെന്നും, എറണാകുളം-തൃശൂര്‍ ജില്ലകളുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു ജില്ലയ്ക്കും സാധ്യതയുണ്ടെന്നും ബല്‍റാം പറയുന്നു. കൂടാതെ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടു പുതിയ ജില്ലകള്‍ കൂടി രൂപീകരിക്കാവുന്നതായും, കോഴിക്കോട്-കണ്ണൂര്‍ ജില്ലകള്‍ക്കിടയില്‍ ഒരു പുതിയ ജില്ല കൂടി പരിഗണിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വിഷയത്തില്‍ പൊതുചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ബല്‍റാം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ പ്രതികരണം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്ര മലപ്പുറത്തെത്തിയപ്പോഴാണ് ഈ ആവശ്യം വീണ്ടും ശക്തമായത്.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ജില്ലാ വിഭജനത്തെ മതപരമായ കണ്ണിലൂടെ കാണരുതെന്ന് വ്യക്തമാക്കി. ഇത് മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വിഭജനം റവന്യൂ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണെന്നും, ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ എല്ലാ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ സാഹചര്യങ്ങള്‍ സൂക്ഷ്മമായി പഠിച്ച ശേഷമാണ് പുനസംഘടന നടത്തേണ്ടതെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it