Latest News

പുതിയ 25 പോലിസ് സബ്ഡിവിഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാട്ടാക്കട, വര്‍ക്കല, ശാസ്താംകോട്ട, കോന്നി, റാന്നി, അമ്പലപ്പുഴ, ഇടുക്കി, പീരുമേട്, എറണാകുളം സെന്‍ട്രല്‍, മുനമ്പം, പുത്തന്‍കുരിശ്, ഒല്ലൂര്‍, കൊടുങ്ങല്ലൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍, ഫറൂഖ്, പേരാമ്പ്ര, സുല്‍ത്താന്‍ബത്തേരി, കൂത്തുപറമ്പ്, പേരാവൂര്‍, പയ്യന്നൂര്‍, ബേക്കല്‍ എന്നിവയാണ് ഇന്ന് പുതുതായി നിലിവില്‍വന്ന പോലിസ് സബ് ഡിവിഷനുകള്‍

പുതിയ 25 പോലിസ് സബ്ഡിവിഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
X

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍വന്ന 25 പുതിയ പോലിസ് സബ്ഡിവിഷനുകള്‍ ക്രമസമാധാനപാലന ചരിത്രത്തിലെ നാഴികകല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ സബ്ഡിവിഷനുകളുടെയും വിവിധ പോലിസ് സ്‌റ്റേഷനുകള്‍ക്കും ഓഫിസുകള്‍ക്കുമായി പണിതീര്‍ത്ത കെട്ടിടങ്ങളുടെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സബ്ഡിവിഷനുകള്‍ നിലവില്‍ വരുന്നതോടെ ഓരോ സബ്ഡിവിഷനും കീഴിലുളള പോലിസ് സ്‌റ്റേഷനുകളുടെ എണ്ണം കുറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടെ ഡിവൈഎസ്പി തലത്തിലുളള ഏകോപനവും നിരീക്ഷണവും വര്‍ദ്ധിക്കും. ഇത് ഫലപ്രദമായ പോലിസിങിന് വഴിതെളിക്കും. കൂടാതെ ഇന്‍സ്‌പെക്ടര്‍ തസ്തികയിലുളള 25 പേര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും.

കാട്ടാക്കട, വര്‍ക്കല, ശാസ്താംകോട്ട, കോന്നി, റാന്നി, അമ്പലപ്പുഴ, ഇടുക്കി, പീരുമേട്, എറണാകുളം സെന്‍ട്രല്‍, മുനമ്പം, പുത്തന്‍കുരിശ്, ഒല്ലൂര്‍, കൊടുങ്ങല്ലൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍, ഫറൂഖ്, പേരാമ്പ്ര, സുല്‍ത്താന്‍ബത്തേരി, കൂത്തുപറമ്പ്, പേരാവൂര്‍, പയ്യന്നൂര്‍, ബേക്കല്‍ എന്നിവയാണ് ഇന്ന് പുതുതായി നിലിവില്‍വന്ന പോലീസ് സബ് ഡിവിഷനുകള്‍.

കൊല്ലം റൂറലില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ചിതറ പോലിസ് സ്‌റ്റേഷന്‍, കോട്ടയം ജില്ലയിലെ രാമപുരം, കാഞ്ഞിരപ്പളളി, കോഴിക്കോട് റൂറലിലെ തൊട്ടില്‍പ്പാലം, വടകര, കുറ്റിയാടി, കണ്ണൂര്‍ റൂറലിലെ പയ്യാവൂര്‍ എന്നീ പോല്‌സ് സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍, പത്തനംതിട്ടയിലെ ജില്ലാ പോലീസ് പരിശീലന കേന്ദ്രം, തിരുവനന്തപുരം റൂറല്‍, മലപ്പുറം താനൂരിലെ പോലിസ് കണ്‍ട്രോള്‍ റൂം, തൃശൂര്‍ സിറ്റിയിലെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവയാണ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മറ്റ് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it